Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ബസ്റ്റാന്റ് റോഡ്  നവീകരണ

 മൂവാറ്റുപുഴ ടൗണിലെ റോഡുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ എവറസ്റ്റ് ജംഗ്ഷന്‍-കാവുംങ്കര മാര്‍ക്കറ്റ് ബസ്റ്റാന്റ് റോഡ് നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി.റോഡിലെ മൂവാറ്റുപുഴ മുതല്‍ വല്ലം വരെയുള്ള ഭാഗം ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 15-കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണന്നും മണ്ഡലകാല ആരംഭത്തിന് മുമ്പേ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദഹം പറഞ്ഞു. മണ്ഡലത്തില്‍  കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ നവീകരണത്തിന് 2.83-കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. തുലാമഴ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടങ്കിലും കാലതാമസമില്ലാതെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൂവാറ്റുപുഴ നിവാസികളുടെ സ്വപ്നപദ്ധതിയായ മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന് ഈമാസം അവസാനം തുടക്കമാകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.      
                      മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദിന് സമീപത്തായി നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍, കൗണ്‍സിലര്‍മാരായ ഷൈല അബ്ദുള്ള, പി.വൈ.നൂറുദ്ദീന്‍, പി.വി.എം. അബ്ദുല്‍ സലാം, നസീര്‍ അലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. റോഡ് നവീകരണത്തിന്  പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഒരു കോടി രൂപയാണ്  അനുവദിച്ചിരിക്കുന്നത്. കോതമംഗലം-മൂവാറ്റുപുഴ റോഡിലെ എവറസ്റ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച്  കാവുംങ്കര മാര്‍ക്കറ്റ് ബസ്റ്റാന്റ് വരെയുള്ള റോഡും, ചന്തക്കടവ് റോഡും, സെന്‍ട്രല്‍ ജുമാമസ്ജിദ് റോഡും ബിഎം ബിസി നിലവാരത്തിലാണ് ടാര്‍ചെയ്യുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം റോഡിലെ വെള്ളകെട്ടുള്ള ഭാഗങ്ങളിലെ ഓടകളും നവീകരിക്കും. മൂവാറ്റുപുഴയിലെ അതിപുരാതന റോഡുകളിലൊന്നാണിത്. റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ റോഡിന്റെ സമീപ റോഡുകളെല്ലാം ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഈ റോഡിന്റെ നവീകരണം അനന്തമായി നീളുകയായിരുന്നു. റോഡ് ശോച്യാവസ്ഥയിലാകുമ്പോള്‍ വ്യാപരികളില്‍ നിന്നും പ്രതിഷേധം ഉയരുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയുമാണ് പതിവ്. മൂവാറ്റുപുഴ-കോതമംഗലം റോഡിന്റെ സമാന്തര റോഡായിട്ടും ഇതിനെ ഉപയോഗിക്കുന്നുണ്ട്. കോതമംഗലം ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളും ബസുകളും ഈ റോഡിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് എത്തുന്നത്. ഇത് കൂടാതെ തൊടുപുഴ, പിറവം ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകള്‍ കാവുംങ്കര ബസ്റ്റാന്റില്‍ നിന്നും ഇതിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് പ്രവേശിക്കുന്നത്. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ കാവുംങ്കര മാര്‍ക്കറ്റ് ബസ്റ്റാന്റ്, നിര്‍മ്മാണം പൂര്‍ത്തിയായ നഗരസഭയുടെ അര്‍ബണ്‍ ഹാറ്റ്, എന്നിവ അടക്കമുള്ള കാവുംങ്കരയുടെ വികസനത്തിന് മുതല്‍ കൂട്ടാകുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍.എ.പറഞ്ഞു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites