Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

മഴ നടത്തം  

 

മഴനഞ്ഞും കഥ പറഞ്ഞും നൃത്തം വച്ചും   കുട്ടികൾക്ക് മഴ വിസ്മയാനുഭൂതിയാക്കി  ഗ്രീൻ പീപ്പിൾ മഴ നടത്തം . മറാടി ഗവണ്മെന്റ് സ്കൂളിലെ വൊക്കേഷണൽ വിഭാഗം കുട്ടികൾക്കായി പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീൻ  പീപ്പിൾ സംഘടിപ്പിച്ച മഴനടത്തം  പരിപാടിയാണ് വേറിട്ട അനുഭൂതിയുണർത്തി  ശ്രദ്ധ നേടിയത് . മാറാടിയിലെ അവശേഷിക്കുന്ന പാറ മലകൾക്കും ഗ്രാഫൈറ്റ് മാഫിയകളിൽ നിന്ന് പ്രകൃതിയുടെ സംരക്ഷണത്തിനും  വേണ്ടിസംഘടിപ്പിച്ച  പരിപാടിയിൽ  അമ്പതിലേറെ കുട്ടികൾ പങ്കെടുത്തു .  മഴനടത്തത്തിൽ  കുട്ടികൾ മഴ നനഞ്ഞു ഏറെ ആയാസപ്പെട്ടാണ് ചെങ്കുത്തായ മലക്ക് മുകളിൽ നടന്നുകയറിയത് .   മാറാടിയിലെ ഏറ്റവും  ഉയർന്ന റവന്യൂ വനമേഖലയിലെ വിരിപ്പാറയിൽ കുട്ടികൾ മണിക്കൂറുകൾ ചിലവിട്ടു. പ്രകൃതിയെയും ജലത്തെയും തൊട്ടറിയുന്ന പരിപാടിയെന്നും  യാത്രായെ തുടർന്ന് ആർക്കും അസുഖങ്ങളോ  ജലദോഷമോ പോലും ഉണ്ടായില്ലെന്നും യാത്ര നയിച്ച എൻ എൻ  എസ്  കോഡിനേറ്റർ സമീർ സിദ്ധീക്കി  പറഞ്ഞു . മഴ യാത്ര  ഡോ . ഷാജു തോമസ് ഉത്‌ഘാടനം ചെയ്തു . അസീസ് കുന്നപ്പിള്ളി മുഖ്യ ഭാഷണം നടത്തി . സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽ കുമാർ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, പൗലോസ് റ്റി, ഡോ.അബിത രാമചന്ദ്രൻ, അനിത കെ.സി, ശ്രീകല ജി, വോളന്റിയർ ലീഡർമാരായ മീഗൾ സൂസൻ ബേബി, അഷ്കർ നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites