Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 സമ്മിശ്ര കൃഷി



            വിഷ രഹിത പച്ചക്കറിയും നെല്ലും സുലഭമാക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കുളം ഹരിത ഫാർമേഴ്സ് ക്ലബ് ആധുനിക രീതിയിൽ നടത്തിയ കാർഷിക പരീക്ഷണമാണ് വിജയമായത്. ഒരേക്കറോളം സ്ഥലത്ത് ഓരോ വാരത്തിലും തുല്യ അകലത്തിൽ ഇടവിട്ട് വഴുതിന, കറ്റിപ്പയർ, വെണ്ട എന്നിവയും നെല്ലും നട്ടാണ് പുതിയ കാർഷിക വിപ്ളവത്തിനു ഇവർ തുടക്കം കുറിച്ചത്. ജലസേചനം കാര്യക്ഷമമാക്കാൻ ഡ്രിപ്പ് ഇറിഗേഷൻ, കള വരാതെ വിളയെ രക്ഷിക്കാൻ മൾച്ചിംഗ് പിറ്റ്, തുള്ളികളായോ നേർത്ത ധാരയായോ വെള്ളത്തിനൊപ്പം വളവും നൽകുന്ന ഫെർട്ടിറിഗേഷൻ തുടങ്ങി കാർഷിക മേഖലയിലെ മുന്നേറ്റങ്ങൾ പ്രയോഗത്തിൽ വരുത്തി നടത്തിയ ഈ കാർഷിക പരീക്ഷണത്തിന് മഞ്ഞള്ളൂർ കൃഷിഭവന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു. 110 ദിവസം മൂപ്പുള്ള ഉമാ നെൽവിത്ത്, കാർഷിക യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ചെടുത്ത അനശ്വര പയർ, ഹരിത വഴുതിന, നാടൻ  വെണ്ട  എന്നിവയാണ് ഒരേ വാരത്തിൽ ഒരുമിച്ചു നട്ടു വലുതാക്കി വിളവെടുക്കുന്നത്.  സ്ഥലവും ജലവും വളവും വളരെയേറെ ലാഭിക്കാവുന്ന ഈ സമ്മിശ്ര കൃഷിരീതി വ്യാപകമാക്കുന്നതിലൂടെ കാർഷിക മേഖലക്കു പുത്തൻ ഉണർവ് നൽകാൻ സാധിക്കുമെന്ന് ഈ കർഷകകൂട്ടായ്മ പറയുന്നു
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites