Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

കൃത്രിമ കാലുകള്‍



മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിന്റെയും, റോട്ടറി ജയ്പൂര്‍ ലിംബ് യു.കെയുടെയും, റോട്ടറി ഡിസ്ട്രിക്ട്‌ന്റെയും ആഭിമുഖ്യത്തില്‍ 150-പേര്‍ക്ക് സൗജന്യമായി കൃത്രിമ കാലുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൃത്രിമ കാലുകള്‍ സൗജന്യമായി നല്‍കുന്നതിന് റോട്ടറി ജയ്പൂര്‍ ലിംബ് യു.കെ 23-ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.ജനുവരി 20-മുതല്‍ 31-വരെ മൂവാറ്റുപുഴ റോട്ടറി ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ വച്ച് അളവെടുത്ത് അവിടെ വച്ച് തന്നെ കൃത്രിമ കാലുകള്‍ നിര്‍മിച്ച് നല്‍കും. ഇന്ത്യയിലെ പ്രമുഖ കാല്‍ നിര്‍മ്മാതാക്കളായ ഒലി ചെന്നൈ എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് കൃത്രിമ കാലുകള്‍ നിര്‍മിച്ച് നല്‍കുന്നത്. കമ്പനി ജിവനക്കാര്‍ക്കൊപ്പം ഡിസ്ട്രിക് 3201 ഉപദേശകന്‍ മാത്യു ജോസഫ്, യു.കെ.യിലെ മുന്‍ഗവര്‍ണര്‍ പീറ്റര്‍ സ്വിന്‍കോ എന്നിവരും ക്യാമ്പില്‍ പങ്കെടുക്കും. പേരുകേട്ട ജയ്പൂര്‍ കൃത്രിമ കാലുകള്‍ മുട്ടിന് താഴെയും, മുകളിലും, വൈകല്ല്യം സംഭവിച്ചവര്‍ക്കും, കാലുകള്‍ മുറിച്ച് മാറ്റപ്പെട്ട ശേഷംആറ് മാസം കഴിഞ്ഞവരും, മുറിവ് പൂര്‍ണ്ണമായും ഉണങ്ങിയവരാണ് അപേക്ഷിക്കേണ്ടത്. പ്രൊജക്ടിന്റെ ചെയര്‍മാനായി റോട്ടറി ഡിസ്ട്രികിന്റെ മുന്‍ഗവര്‍ണര്‍ വേണുഗോപാലന്‍ മേനോന്‍, കോ-ഓര്‍ഡിനേറ്റര്‍മാരായി മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിന്റെ മുന്‍പ്രസിഡന്റ്മാരായ ഡോ. ഡി. സെബാസ്റ്റ്യന്‍, ബൈജു ബേബി ബേബി വെട്ടിക്കാമറ്റം എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവരെയാണ് തെരഞ്ഞെടുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാളിതുവരെ 14000-പേര്‍ക്ക് കൃത്രിമ കാലുകല്‍ വിതരണം ചെയ്ത് കഴിഞ്ഞതായും, കൈ നഷ്ടപ്പെവര്‍ക്കുള്ള കൃത്രിമ കൈകളുടെ വിതരണവും ഉടന്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.  9447414466,  9846985558,  9895760016,  9447250841, 8281019000 എന്നീ ഫോണ്‍ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  

പത്രസമ്മേളനത്തില്‍ റോട്ടറി ക്ലബ്ബ് മൂവാറ്റുപുഴ പ്രസിഡന്റ് ജോര്‍ഡി പിട്ടാപ്പിള്ളില്‍, സെക്രട്ടറി ജയിംസ് മണിത്തോട്ടത്തില്‍, മുന്‍ഡിസ്ട്രിക് ഗവര്‍ണര്‍ വേണുഗോപാലന്‍ മേനോന്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ.ഡി.സെബാസ്റ്റ്യന്‍, ബൈജു ബേബി വെട്ടിക്കാമറ്റം, ട്രഷറര്‍ ആന്റണി പല്ലന്‍ എന്നിവര്‍ സംബന്ധിച്ചു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites