Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 രഥയാത്ര


 സര്‍വ്വസ്വവും സ്വമേധയായ സമര്‍പ്പിച്ച് ശ്രീ ധര്‍മ്മശാസ്താവിനുവേണ്ടി, ഇത് തങ്ങളുടെ ആവശ്യമാണെന്ന ഭക്തരുടെ ദൃഢനിശ്ചയമാണ്  ശബരിമല സംരക്ഷണ രഥയാത്രയുടെ വിജയരഹസ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയ്ക്ക്  മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രഥയാത്ര ആര്‍ക്കും എതിരല്ല. എല്ലാവരേയും ഉള്‍കൊള്ളാന്‍ ആഗ്രഹിക്കുന്ന, എല്ലാത്തിനേയും ഉള്‍കൊള്ളുന്ന മഹത്തായ സംസ്‌കാരത്തിന്റെ പിന്‍തുടര്‍ച്ചക്കാരായ നമ്മുക്ക് ഒന്നിനേയും മാറ്റി നിര്‍ത്താനാകില്ല. നാലായിരത്തിലധികം ആളുകളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചിരിക്കുകയാണ്. ഇവരൊന്നും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവരല്ല. അവര്‍ നാമജപം നടത്തിയവരാണ്. ഏകാധിപത്യത്തിന്റെ ഭാഷയില്‍ സ്റ്റാലിന്റെ രീതിയില്‍ ആളുകളെ അടിച്ചമര്‍ത്തുകയാണ്. ഈ ഭരണക്കുടത്തിനെതിരായി ചങ്കുറ്റത്തോടെ നിന്നവരാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ബിജെപിയും എന്‍ഡിഎയും നാളുകള്‍ക്കുമുമ്പ് ആവശ്യപ്പെട്ടതാണ്. ഇതിനുമാത്രമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പത്രസമ്മേളനം നടത്തി അപേക്ഷിച്ചതാണ്. ജനാധിപത്യക്രമത്തില്‍ ഈ നാടിന്റെ പരമാധികാരം പാര്‍ലമെന്റിനല്ല, സുപ്രീംകോടതിക്കല്ല, കേന്ദ്രസര്‍ക്കാരിനല്ല, സംസ്ഥാന സര്‍ക്കാരിനല്ല, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മാത്രമാണ്, അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ സാമൂഹ്യപരിഷ്‌കര്‍ത്താവാണ്, നാടിനെ മാറ്റിയ ആളാണ്, നവോത്ഥാനത്തിന്റെ പ്രവാചകനാണ്, സാമൂഹ്യഉച്ചനീചത്വമുള്ള, വഴിനടക്കാന്‍ അവകാശമില്ലാത്ത, ക്ഷേത്രപ്രവേശനം സാധ്യമല്ലാത്ത കാലഘട്ടത്തില്‍ പ്രതിഷ്ഠനടത്തി ഈശ്വരസങ്കല്‍പ്പത്തിലേക്ക് ആളുകളെ കൊണ്ടുവരാനാണ് ശ്രമിച്ചത്, ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.
തനിക്കും തന്ത്രിക്കുമെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ കോടതി അലക്ഷ്യ കേസ് തള്ളിയിരിക്കുകയാണ്. ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല, സ്റ്റാലിന്റെ പ്രതിമ ആളുകള്‍ റഷ്യയില്‍ വഴിയിലിട്ട് ചവിട്ടുകയാണ്. കേരളത്തില്‍ സിപിഎം ലിക്യുഡേഷന്റെ വക്കീലാണ്, പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും, അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് സ്ത്രീപ്രവേശനത്തിലൂടെ ഇടത് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയുടെ നിരവധി വിധികള്‍ ഉണ്ടായിട്ടും എല്ലാം നടപ്പാക്കിയിട്ടില്ല, സ്വന്തം താത്പര്യത്തിനനുസൃതമായ വിധികള്‍ അംഗീകരിക്കുകയും അല്ലെങ്കില്‍ ഹനിക്കുകയുമാണ്, ശബരിമല വിഷയത്തില്‍ വിധിയെ ചൂണ്ടിക്കാട്ടി, തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെ വെള്ളൂര്‍ക്കുന്നം സിഗ്നല്‍ ജംഗ്ഷനിലെത്തിയ യാത്രയെ ആരതി ഉഴിഞ്ഞ് അമ്മമാരുടെ നേതൃത്വത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രകടനമായ സമ്മേളനവേദിയായ ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ യാത്രാനായകന്മാരെ ഷാളണയിച്ച് സ്വീകരിച്ചു. മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും ശ്രീധരന്‍പിള്ളയേയും ഹാരമണിയച്ച് വേദിയിലേക്ക് സ്വീകരിച്ചു. 
സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, വൈസ്പ്രസിഡന്റ് പി.എം. വേലായുധന്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യു, പിഎസ്പി ചെയര്‍മാന്‍ കെ.കെ. പൊന്നപ്പന്‍, കേരള കോണ്‍ഗ്രസ് പിസി വിഭാഗം വൈസ്‌ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, ജില്ലാ സെക്രട്ടറി റെജി കപ്യാരട്ടേല്‍, കര്‍ഷക യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.എസ്. ചന്ദ്രശേഖരന്‍ നായര്‍, യുവമോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി അനൂപ്.പി, ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, സംസ്ഥാന കൗണ്‍സിലംഗം കെ.കെ. ദിലീപ്കുമാര്‍, സുഭാഷ് വാസു, അരയന്‍കണ്ടി സന്തോഷ്, ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. കെ.ആര്‍. രാജഗോപാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, ജില്ലാ വൈസ്പ്രസിഡന്റുമാരായ പി.പി. സജീവ്, വി.എന്‍. വിജയന്‍, മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ എ.എസ്. വിജുമോന്‍, മനോജ് മനക്കേക്കര, യുവമോര്‍ച്ച സേവാസെല്‍ ജില്ലാ കണ്‍വീനര്‍ അരുണ്‍.പി. മോഹന്‍, എന്‍ഡിഎ നേതാക്കളായ ഷൈന്‍.കെ. കൃഷ്ണന്‍, സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി, ടി.ചന്ദ്രന്‍, കെ.പി.തങ്കക്കുട്ടന്‍, ടി.കെ. രാജന്‍, കെ.കെ. രമണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് രഘുനാഥ്, മഹിളാമോര്‍ച്ച പ്രസിഡന്റ് രേഖാ പ്രഭാത് എന്നിവര്‍ പങ്കെടുത്തു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites