Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

സ്ഥല പരിശോധന 

                                     മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കുന്നതിന് കെ.എസ്.ടി.പി, പൊതുമരാമത്ത്, എല്‍.എ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സ്ഥലപരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം കളക്‌ട്രേറ്റില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ടൗണ്‍ വികസനം, മുറിക്കല്‍ ബൈപാസ് നിര്‍മ്മാണ പര്വര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സ്ഥലപരിശോധനയ്ക്ക് ഇന്നലെ തുടക്കമായത്. സംയുക്ത പരിശോധനയക്ക് കാക്കനാട് എല്‍.എ.തഹസീല്‍ദാര്‍ കെ.എം.എല്‍ദോ, എല്‍.എ.ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.മനോജ്, റവന്യൂ ഇന്‍സ്‌പെകടര്‍മാരായ ജെ.സിമി, ബിനു വക്കച്ചന്‍, സര്‍വ്വേയര്‍ ജോണ്‍ വര്‍ഗീസ്, കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജ്യൂഡിത്ത് മേരി മാത്യു, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍.പി.ഗിരിജ, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ബേബി ബിന്ദു, പൊതുമരാമത്ത് ഓവര്‍സീയര്‍ എന്‍.ആര്‍.സുബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.  മൂവാറ്റുപുഴ ടൗണ്‍വികസനവുമായി ബന്ധപ്പെട്ട് ഇനി സ്ഥലമേറ്റെടുക്കാനുള്ള 53-പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 32.14-കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. 53-പേരുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സംയുക്ത സ്ഥലപരിശോധന ആരംഭിച്ചിരിക്കുന്നത്. ഇന്നലെ വെള്ളുര്‍കുന്നം വില്ലേജിന്റെ പരിധിയില്‍പെട്ട പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. പലസ്ഥലങ്ങളിലും വര്‍ഷങ്ങല്‍ക്ക് മുമ്പ് സ്ഥാപിച്ച സര്‍വ്വേ കല്ലൂകള്‍ അപ്രതിക്ഷമായിരിക്കുകയാണ്. വീണ്ടും സ്ഥലമളന്ന് കല്ലുകള്‍ സ്ഥാപിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനുശേഷമാണ് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെയും, പൊളിക്കേണ്ട കെട്ടിടത്തിന്റെയും കണക്കെടുപ്പ് നടത്തുന്നത്. നിലവില്‍ 82-പേരുടെ സ്ഥലമേറ്റെടുത്ത് കഴിഞ്ഞു. ഏറ്റെടുത്ത സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനുള്ള 15-ലക്ഷം രൂപയുടെ ടേന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കെട്ടിടങ്ങള്‍ പൊളിയ്ക്കല്‍ വേഗത്തിലാക്കും. കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്ന സ്ഥലത്ത് താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുവദിച്ച 35-ലക്ഷം രൂപയ്ക്കും അനുമതിയായിട്ടുണ്ട്. ടൗണ്‍ വികസനവും, ബൈപാസ് നിര്‍മ്മാണത്തിന്റെയും സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ സര്‍വ്വേയര്‍മാരെയും നിയമിച്ചിട്ടുണ്ടന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. 
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites