Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

പെൺമ 2018 


          എന്റെനാട് ജനകീയകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പെൺമ 2018 വനിതസംഗമവും മഹാറാലിയും നടത്തി.കെ എസ് ആർ റ്റി സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്തു.കോതമംഗലം നഗരസഭയിലേയും സമീപപഞ്ചായത്തുകളിൽ നിന്നുമാണ് സ്ത്രീകൾ പങ്കെടുത്തത്.കോതമംഗലം ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത വിധത്തിൽ അത്ര ആകർഷകമായി സംഘടിപ്പിച്ച റാലി അതീവ ശ്രദ്ധേയമായി .എന്റെനാടിന്റെ സംഘടനാശക്തി വിളിച്ചറിയിക്കുന്ന വാദ്യമേളങ്ങളും,മുത്തുക്കുടകളും റാലിയ്ക്ക് മികവേകി.റാലി ചെയർമാൻ ഷിബു തെക്കുംപുറം ഫ്‌ളാഗ് ഓഫ് ചെയ്തു.
            ബിജി ഷിബു,സലോമി എൽദോസ് ,നിർമ്മല ജോയ്,ജെസ്സി ജോർജ്ജ്,ജാൻസി പൗലോസ്, സുധ ശ്രീധരൻ,ഷില സാബു, രഹ്ന നൂറുദ്ദീൻ,ഉഷ ബാലൻ എന്നിവർ റാലിയ്ക്ക് നേത്യത്വം നൽകി.
          റാലിക്ക് ശേഷം നടന്ന മഹാസമ്മേളനം പ്രശസ്ത സിനിമാതാരം ഫഹദ് ഫാസിൽ ഉദ്ഘാടനം ചെയ്തു.സ്ത്രീകളുടെ ഉന്നമനമാണ് നാടിന്റെ അടിസ്ഥാനമെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുവാൻ എന്റെനാടിന് കഴിഞ്ഞിട്ടുണ്ടെന്നും വീട്ടമ്മമാരെ സാമ്പത്തികമായി സ്വയംപര്യാപ്തതയിലേക്ക് എത്തിച്ചെങ്കിൽ മാത്രമേ നാടിന് പുരോഗതിയുണ്ടാകുകയുളളുവെന്നും അദ്ദേഹം പറഞ്ഞു.വനിതാമിത്രം പ്രസിഡന്റ് സലോമി എൽദോസ് അദ്ധ്യക്ഷത നിർവഹിച്ചു.'പെൺമ 2018 'നടപ്പാക്കുന്ന പൂമ്പാറ്റ പദ്ധതിയുടെ ഉദ്ഘാടനം എന്റെനാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites