Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 മധുരവരവേൽപ്പ് 


 മതമൈത്രിയുടെയും, വിശ്വാസങ്ങളിലുള്ള പരസ്പര ബഹുമാനത്തിന്റെയും അനുകരണീയ മാതൃകയായി നബദിന ഘോഷയാത്രക്കു ക്ഷേത്ര നടയിൽ മധുരമായ വരവേൽപ്പ് 
പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ചൊല്ലി മദ്രസാ വിദ്യാര്‍ഥികള്‍ ഘോഷയാത്രയായി ക്ഷേത്ര കവാടത്തിലെത്തിയപ്പോള്‍ പായസം നല്‍കി ക്ഷേത്ര ഭാരവാഹികള്‍ കുട്ടികള്‍ക്കു നബിദിനാശംസകള്‍ നേര്‍ന്നു. 
മൂവാറ്റുപുഴ മങ്ങാട്ട് ജുമാമസ്ജിദിന്റെ നേതൃത്വത്തില്‍ നടക്കുന്ന നബദിന ഘോഷയാത്ര മൂവാറ്റുപുഴക്കാവ് ക്ഷേത്ര കവാടത്തിലെത്തുമ്പോള്‍ പായസവുമായി ക്ഷേത്ര വിശ്വാസികളും ഭാരവാഹികളും ഇവിടെ കാത്തുനിന്നിരുന്നു. ക്ഷേത്ര കവാടത്തില്‍ ഘോഷയാത്രയ്ക്ക് അല്‍പനേരം വിശ്രമമാണ്. ഇവിടെ ക്ഷേത്രം ഭാരവാഹികളും ക്ഷേത്ര വിശ്വാസികളും ചേര്‍ന്ന് ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും നാട്ടുകാര്‍ക്കും പായസം വിതരണം ചെയ്യും.  നാലുവര്‍ഷമായി മതമൈത്രിയുടെയും, വിശ്വാസങ്ങളിലുള്ള പരസ്പര ബഹുമാനത്തിന്റെയും അനുകരണീയ മാതൃക ഇവിടെ തുടരുന്നു. 
പരസ്പര  സ്‌നേഹവും മതസൗഹാര്‍ദവും നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായാണ് പായസ വിതരണം നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍  പറഞ്ഞു. 
പായസ വിതരണം ഉത്ഘാടനം  ബ്രഹ്മശ്രീ മനയത്താറ്റ് നാരായണന്‍ നമ്പൂതിരി മങ്ങാട്ട് മസ്ജിദ് ഇമാം അബ്ദുല്‍ അസീസ് അഹ്‌സനിക്ക്് പായസം നല്കി നിര്‍വ്വഹിച്ചു. 
മൂവാറ്റുപുഴക്കാവ് ക്ഷേത്രം കാര്യദര്‍ശി ശിവദാസന്‍ നമ്പൂതിരി ,ശങ്കരന്‍ നമ്പൂതിരി  ,മങ്ങാട്ട് മഹല്‍ കമ്മിറ്റി പ്രസിഡണ്ട് Tm.അലിയാര്‍, സെക്രട്ടറി സമദ് എന്നിവര്‍ സംസാരിച്ചു.,രമേശ് ശാസ്തമംഗലം, ശ്രീകാന്ത്, സജി, രതീഷ്, അപ്പു, സുരേഷ് പാലപ്പിള്ളി, രാജന്‍, തുടങ്ങിയവര്‍ നേതൃത്യം നല്കി.
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites