Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ഒബ്സ്‌ക്യൂറ-2018-19


 മുളവൂര്‍ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ നാഷണല്‍ ലെവല്‍ മെഗാ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ 'ഒബ്സ്‌ക്യൂറ-2018-19ന് തുടക്കമായി. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ടെക്‌നിക്കല്‍ ഫെസ്റ്റിവെല്‍ ഒബ്സ്‌ക്യൂറയുടെ പതാക ഉയര്‍ത്തല്‍ കോളേജ് ചെയര്‍മാന്‍ സി.പി.മുഹമ്മദ് നിര്‍വ്വഹിച്ചു. ഒബ്സ്‌ക്യൂറ പ്രൊമോ വീഡിയോ റിലീസും ബ്രോഷര്‍ പ്രകാശനവും പ്രശസ്ത സിനിമാതാരവും ദേശീയ അവാര്‍ഡ് ജേതാവുമായ അഞ്ജലി ഉപാസന നിര്‍വ്വഹിച്ചു.
കേരള എക്സൈസ് വകുപ്പിന്റെ ലഹരി നിര്‍മ്മാര്‍ജന യജ്ഞനമായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ഒബ്സ്‌ക്യൂറയുടെ പ്രചരണാര്‍ത്ഥം കഴിഞ്ഞ ദിവസം മുവാറ്റുപുഴ നഗരത്തില്‍ 'ആന്റി ഡ്രഗ്ഗ് ക്യാപയിന്‍'  മിനി മാരത്തണ്‍ സംഘടിപ്പിച്ചു. 150-ഓളം പേര്‍ മിനി മാരത്തണില്‍ പങ്കെടുത്തു. എല്‍ദോ എബ്രഹാം എം.എല്‍.എ മാരത്തണിന്റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി ലക്ഷ്മണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്. ഐ. കെ.എ. ഫൈസല്‍, കോളേജ് ചെയര്‍മാന്‍ സി.പി.മുഹമ്മദ്, മാനേജര്‍ കെ.എം. ഷംസുദ്ദീന്‍, പ്രിന്‍സിപ്പാള്‍ ഡോ.എം. മുഹമ്മദ് സിദ്ധീഖ്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, വാര്‍ഡ് കൗസിലര്‍ പി.വൈ നുറുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. ഒബ്സ്‌ക്യൂറയുടെ ഉദ്ഘാടനം  ഭാരത് പെട്രോളിയം  കോര്‍പ്പറേഷന്‍ ലിമിറ്റഡ് കൊച്ചിന്‍ റിഫൈനറി ജനറല്‍ മാനേജര്‍ നൈനാന്‍ സി.എസ്. നിര്‍വ്വഹിച്ചു.  മൂന്ന് ദിവസങ്ങളിലായി  നീണ്ടുനില്‍ക്കു ടെക്നിക്കല്‍ ഫെസ്റ്റിവലില്‍ ഇലക്ട്രിക് ട്രെയിന്‍, റോബോര്‍ട്ടിക്  സിസ്റ്റം, ഓട്ടോമേറ്റ, അക്വാ എക്കോസിസ്റ്റം, കോള്‍ബെന്‍ സിലിണ്ടര്‍, ഷെര്‍ലോക്ക്, വിര്‍ച്വല്‍ റിയാലിറ്റി തുടങ്ങി ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ നിരവധി പ്രോജക്ടുകളുടെ പ്രദര്‍ശനം, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന കണ്ടുപിടുത്തങ്ങളെ ആസ്പദമാക്കിയുള്ള മറ്റു പ്രദര്‍ശനങ്ങള്‍, ശാസ്ത്ര സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'റീ ബില്‍ഡ് കേരള' എ ആശയത്തെ ആസ്പദമാക്കിയുള്ള ഐഡിയ പ്രസന്റേഷന്‍ മത്സരം എന്നിവ ഈ വര്‍ഷത്തെ ഒബ്സ്‌ക്യൂറയില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായിരിന്നു
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites