Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 മന്ത്രിയ്ക്ക് കത്ത് 

 ലോക തപാൽ ദിനത്തിൽ
മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സ്കൂളിലെ വിദ്യാർത്ഥികൾ
പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് എഴുതിയ കത്തിന് ഫലമുണ്ടായി



                          മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ ലോക തപാൽ ദിനത്തിൽ മൂവാറ്റുപുഴ കൂത്താട്ടുകുളം എം.സി റോഡിൽ തുടർച്ചയായി ഉണ്ടായ വാഹന അപകടങ്ങളുടെയും അപകട മരണങ്ങളുടെയും കാരണവും റോഡ് നിർമ്മാണത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് നൂറ്റി ഒന്ന് കത്തുകൾ അയച്ചിരുന്നു. 
 ഈ പരാതിയിൽ  മന്ത്രി നേരിട്ടിടപെടുകയും തുടർ അന്വേഷണത്തിനായി പൊതുമരാമത്ത് വകുപ്പ് എറണാകുളം ജില്ലാ ഓഫീസിലെയും മൂവാറ്റുപുഴ ഓഫീസിലെയും ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ മുഹമ്മദ് ഉമറിന്റെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി ചർച്ച നടത്തുകയും ചെയ്തു. 
സ്ഥിരം അപകടം  നടന്ന റോഡും റോഡിന്റെ നിർമ്മാണത്തിലുണ്ടായ അപാകതകളും രേഖപ്പെടുത്തി, ഒപ്പം കഴിഞ്ഞ ഒരു വർഷക്കാലം നടന്ന റോഡപകടങ്ങളുടെ കണക്കെടുക്കാനുള്ള നിർദ്ദേശം ട്രാഫിക് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി,  അസീസ് കുന്നപ്പള്ളി, വിദ്യാർത്ഥികളായ ബന്യാമിൻ, അരവിന്ദ് അശോകൻ, മുഹമ്മദ് അർഷാദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites