Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 സൈറൺ നിലച്ചു 


 മുവാറ്റുപുഴ നഗരത്തിൽ സമയം അറിയിച്ചു കൊണ്ടുള്ള യന്ത്രചൂളം വിളി നിലച്ചിട്ട് മാസങ്ങളായി . 
കഴിഞ്ഞ പ്രളയത്തോടെയാണ് മുവാറ്റുപുഴ നഗരസഭാ കാര്യാലയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന സൈറൺ നിശബ്ദമായത്. 
 രാവിലെ 5നും 8നും ഉച്ചക്ക് 1 മണിക്കും വൈകിട്ട് 5 നും രാത്രി 9 മണിക്കും സൈറണ്‍ മുഴങ്ങുന്നതിനെ ആശ്രയിച്ച് ദിനചര്യകള്‍ ക്രമപ്പെടുത്തിയിരുന്നവരാണ് മുവാറ്റുപുഴയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ.
ഇവിടത്തെ സൈറണും ജനങ്ങളും തമ്മില്‍ വൈകാരികമായ ഒരടുപ്പം ആണുള്ളതെന്നു ഇവർ പറയുന്നു 
സൈറണ്‍ സ്ഥാപിക്കുന്നത് നാട്ടില്‍ വലിയ വികസനം കൊണ്ടുവരുന്നത് പോലെ എന്തോ ആണെന്ന ധാരണയില്‍ പുഴക്ക് അക്കരവേണോ ഇക്കരവേണോ എന്നത് സംബന്ധിച്ച വലിയ തര്‍ക്കങ്ങള്‍ അന്ന് മുവാറ്റുപുഴയില്‍ നടന്നിട്ടുണ്ട് എന്ന് പഴമക്കാർ പറയുന്നു. 
 എല്ലാ വർഷവും രാഷ്ട്രപിതാവിന്റെ ചരമദിനത്തിലും മറ്റും സ്കൂളുകളില്‍ പ്രതിഞ്ജ എടുക്കുന്നതിന് രാവിലെ 11 മണിക്കും അഞ്ച് മിനിറ്റിന് ശേഷം വീണ്ടും സൈറണ്‍ അടിക്കാറുണ്ട്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചപ്പോഴും  ഇംഎംഎസ്  അന്തരിച്ചപ്പോഴും തുടര്‍ച്ചയായി മൂന്ന് തവണ സൈറണ്‍ അടിച്ചപ്പോള്‍   ഹൃദയവേദന അനുഭവിച്ചവരാണ്  ഇവിടുത്തുകാർ . 
   കഴിഞ്ഞ പ്രളയത്തോടെ നിലച്ച സൈറണ്‍ . ഉത്തരവാദിത്വപ്പെട്ടവര്‍ അടിയന്തിരമായി പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നഗരവാസികൾ ആവശ്യപ്പെടുന്നത് .

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites