Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

മൈക്രോഫൈനാൻസ്

 

                               ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരങ്ങളായി ഒത്തുചേരുന്നതാണ് ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നാലാംഘട്ട മൈക്രോഫൈനാൻസ് വിതരണോദ്ഘാടനവും ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്ര തിരുമുറ്റ സമർപ്പണവും നടത്തിയതിനു ശേഷം എസ്.എൻ. ബി എഡ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു  വെള്ളാപ്പള്ളി നടേശൻ.   ലോക റിക്കാർഡാകുന്ന , ഗിന്നസ് ബുക്കിൽ സ്ഥാനം പിടിക്കുന്ന വനിത മതിലിൽ  പങ്കെടുക്കാത്തവർ നവോത്ഥാന നായകനായ  ഗുരുദേവനെ വിസ്മരിക്കുന്നവരാണ്. ചാതുർവർണ്ണ്യം  പുനസ്ഥാപിക്കുവാൻ ശ്രമിക്കുന്ന ശക്തികളെ   ചെറുത്തു തോല്പിക്കുവാൻ ഇൗ കൂട്ടായ്മയിലൂടെ കഴിയണം.  ക്ഷേത്രം സ്ഥാപിച്ചത്ന്റെ പേരിൽ ആറാട്ടുപുഴ വേലായുധ പണിക്കരെ വള്ളത്തിലിട്ട് വെട്ടികൊന്നവരുടെ നാടായിരുന്നു  കേരളം.  വെെക്കം ക്ഷേത്രത്തിനരികെയുള്ള റോഡിലൂടെ  അവർണ്ണർക്ക് വഴി നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനായി ജാഥ നയിച്ച മന്നത്തിന്റെ നാടാണ്  കേരളം. ഗുരുദേവനും , അയ്യങ്കാളിയും , അയ്യാ വെെകുണ്ഠ സ്വാമിയും അടക്കമുള്ള നവോത്ഥാന നായകർ രൂപപ്പെടുത്തിയെടുത്ത ഇന്നത്തെ കേരളത്തെ മനുസൃുതിയുടെ കാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകുവാൻ അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.  സമദൂരം പറഞ്ഞു നടന്നവർ ഇപ്പോൾ ഒരു ദൂരം മാത്രമാണ് പറയുന്നത്. പ്രതിപക്ഷം എസ്.എൻ.ഡി.പി യെ എന്തിന് വിമർശിക്കണം തന്ത്രിയും , ഒരു ദൂരം പറയുന്നവരും , കിരീടമില്ലാത്ത രാജാവ് പറയുന്നത് കേൾക്കുവാൻ എസ്.എൻ.ഡി.പിയെ കിട്ടില്ല. ഇവർ പറയുന്നത്   കേരളത്തിലെ പ്രതിപക്ഷത്തിന് സ്വീകാര്യമായേക്കാം.  ആചാരങ്ങളും അനുഷ്ടാനങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറേണ്ടതുണ്ട്. അനാചാരങ്ങൾ മാറ്റപ്പെട്ടില്ലെങ്കിൽ ദെെവം നമ്മോട് പൊറുക്കില്ലെന്നും അനാചാരങ്ങൾക്കെതായ സ്ത്രീമുന്നേറ്റമായ വനിതാ മതിലിൽ എല്ലാ ശ്രീനാരയണ ഭക്തകളും പങ്കെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 
                           എസ്.എൻ.ഡി.പചടങ്ങിൽ യൂണിയൻ  പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. 
 സെക്രട്ടറി ഇൻ  ചാർജ്  അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു.  യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റുമാരായ കെ.കെ. കർണൻ, (കുന്നത്തുനാട്), അജി നാരായണൻ (കോതമംഗലം), പി.ജി. ഗോപിനാഥ് (കൂത്താട്ടുകുളം), സെക്രട്ടറിമാരായ പി.എ. സോമൻ (കോതമംഗലം), സി.പി. സത്യൻ (കൂത്താട്ടുകുളം), ആർ. അജന്തകുമാർ (കുന്നത്തുനാട്), യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, സജീവ് പാറയ്ക്കൽ, നഗരസഭാ കൗൺസിലർ സിന്ധു ഷൈജു, യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, ടി.വി. മോഹനൻ, വി.എൻ. വിജയൻ, എ.എസ്. പ്രതാപചന്ദ്രൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വിൽസൻ, എൻ.ആർ. ശ്രീനിവാസൻ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഉഷ നാരായണൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത് , ധനലക്ഷ്മി ബാങ്ക് മാനേജർ സജീവ് കുമാർ എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ നന്ദി പറഞ്ഞു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites