Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

മദദെ ജീലാനി 

 

                  സാന്ത്വന രംഗത്ത് പുതിയ അധ്യായം തുറന്ന് മദദെ ജീലാനി കോണ്‍ഫ്രന്‍സ് സമാപിച്ചു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സില്‍ സാന്ത്വന ഭവന പദ്ധതി, വിവാഹ ധനസഹായം, ക്യാന്‍സര്‍ ചികിത്സാ സഹായ വിതരണം, ഡയാലിസിസ് ചികിത്സാ സഹായ പദ്ധതി, റേഷന്‍ വിതരണ പദ്ധതി, വൃക്കമാറ്റിവയ്ക്കല്‍ സഹായ വിതരണം, പൊതുകിണര്‍ പ്രഖ്യാപനം, സൗജന്യ കുടിവെള്ള വിതരണ പദ്ധതിയടക്കുമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. 
സയ്യിദ് സീതികോയ തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സിന് തുടക്കമായി.തുടര്‍ന്ന് മൗലീദ്-മാല ആലാപനം നടന്നു. പൊതുസമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 
സയ്യിദ് അഹമ്മദുല്‍ ബദവി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ എം.പി.അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.ഇസ്മായില്‍ സഖാഫി നെല്ലിക്കുഴി ആമുഖ പ്രഭാഷണം നടത്തി. മുന്‍എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍ മുഖ്യാതിഥിയായിരുന്നു. കേരള മുസ്ലിം ജമാഅത്തിന്റെ കീഴില്‍ മൂന്നാമത് നിര്‍മിക്കുന്ന സാന്ത്വന ഭവന പദ്ധതിയായ ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയുടെ പ്രഖ്യാപനം ഇലാഹിയ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം.പരീത് നിര്‍വ്വഹിച്ചു. 
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി.അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ, എസ്.വൈ.എസ്.ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാഷിം തങ്ങള്‍, സംസ്ഥാന നൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഡോ.എ.ബി.അലിയാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.വൈ.നൂറുദ്ദീന്‍, പെരുമറ്റം വി.എം.എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.എം.അമീറലി, രണ്ടാര്‍കര എച്ച്.എം ട്രസ്റ്റ് സെക്രട്ടറി എം.എം.അലിയാര്‍ മാസ്റ്റര്‍, സ്വാഗതസംഘം ട്രഷറര്‍ കെ.എം.കബീര്‍, മുരിക്കാശ്ശേരി സി.എം.സെന്റര്‍ മാനേജര്‍ മുഹമ്മദ് ഷാന്‍ കാമില്‍ സഖാഫി, സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് താഴ്ത്തകുടി, സി.എ.ഹൈദ്രോസ് ഹാജി, എം.എം.മക്കാര്‍ ഹാജി, സി.എ.മുഹമ്മദ് ഷഫീഖ്, റ്റി.പി.അലി അസ്ഹരി, എം.പി.അബ്ദുല്‍ കരീം സഖാഫി, മീരാന്‍ സഖാഫി നെല്ലിക്കുഴി, ഖമറുദ്ദീന്‍ കാമില്‍ സഖാഫി, സി.എം.അലിയാര്‍ മുസ്ലിയാര്‍, ബഷീര്‍ ഉലൂമി എന്നിവര്‍ സംമ്പന്ധിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ഷാജഹാന്‍ സഖാഫി പേഴയ്ക്കാപ്പിള്ളി സ്വാഗതവും, റമീസ് മുളവൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പേരോട് അബ്ദുല്‍ റഹമാന്‍ സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites