|
ശസ്ത്രക്രിയ ക്യാംമ്പ് |
“വേൾഡ് ഓറൽ ആൻഡ് മാക്സില്ലോഫേഷ്യൽ സർജറി ഡേ” അനുബന്ധിച്ചു മുവാറ്റുപുഴ, അന്നൂർ ഡെന്റൽ കോളേജിൻറെ ഓർത്തോഗ്നാത്തിക് സർജറി യൂണിറ്റിൽ എല്ലാവിധ മുഖവൈകല്യങ്ങൾക്കും ഉള്ള പരിഹാര ചികിത്സാ സംവിധാനം സജ്ജീകരിക്കുന്നു എന്ന് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി. എസ്. റഷീദ് അറിയിച്ചു. മുഖ വൈകല്യങ്ങൾക്കുള്ള ശാശ്വത പരിഹാരമായ ചികിത്സാ രീതിയാണ് ഓർത്തോഗ്നാത്തിക് സർജറി. ഈ സർജറിയിലൂടെ അനാകർഷകമായ രൂപഭാവങ്ങൾ ആകർഷകമായി മാറ്റുവാൻകഴിയുമെന്ന് പ്രിൻസിപ്പാൾ ഡോ. ജിജു ജോർജ് ബേബി, സർജറി വിഭാഗ മേധാവി ഡോ. എൽദോസ് കെ. ജി. എന്നിവർ അറിയിച്ചു ഇതിനോടനുബന്ധിച്ചു 2019 ജനുവരി 17, 18 തീയതികളിൽ അന്നൂർ ഡെന്റൽ കോളേജിൽ വച്ച് സൗജന്യമായി മുഖവൈകല്യ ശസ്ത്രക്രിയ ക്യാംമ്പ് നടത്തുന്നു. ഈ ക്യാമ്പിൽ പങ്കെടുത്ത് രജിസ്റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനായി വിളിക്കേണ്ട ഫോൺ നമ്പർ : 0485 2838000 / 2838014 |
| Other Items in Pradakshinam Articles | |
|
|
|