Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

സഹപാഠിക്കൊരു കൈതാങ്ങായി

 
                       രോഗം ബാധിച്ച സഹപാഠിക്ക്  സൗഹൃദ ക്ലബ്ബിലൂടെ വിദ്യാര്‍ത്ഥികളുടെ കൈതാങ്ങ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ക്ലബിലെ കുരുന്നുകളാണ് മാരക രോഗം ബാധിച്ച തങ്ങളുടെ സഹപാഠിക്കായി ഒരു ലക്ഷം രൂപ സമാഹരിച്ചത്. കുട്ടികള്‍ സമാഹരിച്ച ഒരു ലക്ഷം രൂപ മുവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൈമാറി. മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ല സൗഹൃദ ക്ലബ്ബ് കണ്‍വീനര്‍  റിജി പൗലോസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റാണി ജോസ്, സിസ്റ്റര്‍ ജ്യോതി മരിയ, സൗഹൃദ ക്ലബ് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സ്‌കൂള്‍ കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളില്‍ ചികിത്സയ്ക്കും മറ്റും ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുകയെന്ന ലക്ഷ്യത്തിലാണ് അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ സൗഹൃദ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത്. അര്‍ഹരായ കുട്ടികള്‍ക്കായി ഓരോ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ ശേഖരിക്കുന്ന സഹായ ധനം ക്ലബിന്റെ സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് കൈമാറും. ഈ തുക അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി വിതരണം ചെയ്യും. 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites