Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 സീതാലയം

 
              മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്ന  സീതാലയം കുടുംബസംഗമവും, ഏകദിന ശില്‍പശാലയും ജോയ്‌സ് ജോര്‍ജ് എം.പി.ഉദ്ഘാടനം ചെയ്തു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷശശിധരന്‍ സ്വാഗതം പറഞ്ഞു. ഡി.എം.ഒ. ഡോ. ലീന റാണി മുഖ്യ പ്രഭാഷണം  നടത്തി. സീതാലയം കണ്‍വീനര്‍ ഡോ. സ്മിത കെ. മോഹന്‍ പദ്ധതി വിശദീകരണവും, മെഡിക്കല്‍ ഓഫീസര്‍ ഡോ. സാറ നന്ദന മാത്യു ജനനി റിപ്പോര്‍ട്ടും, ഡോ. ബാബു കെ.ടി പുനര്‍ജനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, ആശുപത്രി സൂപ്രണ്ട് ഡോ.എം.ആര്‍.ഷീല, നഗരസഭ ഉപസമതി അദ്ധ്യക്ഷകളായ രാജി ദിലീപ്,  ഉമാമത്ത് സലിം,  സി.എം.സീതി, പ്രമിള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ മാരായ ഷൈല അബ്ദുള്ള, മേരി ജോര്‍ജ് തോട്ടം, കെ.ജെ.സേവ്യര്‍, ഷിജി തങ്കപ്പന്‍, പി.പി.നിഷ, ഷൈലജ അശോകന്‍, പി.വൈ. നൂറുദ്ദീന്‍,കെ.ബി.ബിനീഷ്‌കുമാര്‍,  ടി.എന്‍.മോഹനന്‍, മെഡിക്കല്‍ ഓഫീസര്‍ അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്  കുടുംബാരോഗ്യം ഹോമിയോപ്പതിയിലൂടെ എന്ന വിഷയത്തില്‍ ഡോ. സൂസന്‍ മത്തായി ആലുങ്കല്‍ ക്ലാസെടുത്തു. 
മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി സീതാലയം പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യത നിവാരണ ക്ലീനിക്ക്(ജനനി), ലഹരി വിമോചന ക്ലീനിക്ക് (പുനര്‍ജ്ജനി),സദ്ഗമയ അടയ്ക്കമുള്ള സ്പെഷ്യല്‍ ക്ലീനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് വന്ധ്യത നിവാരണ ചികത്സയിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ കുടുംബ സംഗമവും ഏകദിന ശില്‍പശാലയും നടത്തുന്നതെന്നു  ഡി.എം.ഒ. ഡോ. ലീന റാണി, ആശുപത്രി സൂപ്രണ്ട് ഡോ. ഷീല എം ആർ , സീതാലയം കണ്‍വീനര്‍ ഡോ. സ്മിത കെ. മോഹന്‍ , മെഡിക്കല്‍ ഓഫീസര്‍ ഡോ. സാറ നന്ദന മാത്യു എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.  
സംഗമത്തില്‍ വന്ധ്യതാ നിവാരണ ക്ലിനിക്കിലൂടെ ജനിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും, മധുരപലഹാരങ്ങളും വിതരണം ചെയ്തു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites