Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 ഓർത്തോഗ്നാത്തിക് സർജറി 

 അന്നൂർ ഡെന്റൽ കോളേജിൽ ഓർത്തോഗ്നാത്തിക് സർജറി യൂണിറ്റ്റ് സജ്ജീകരിച്ചു. “വേൾഡ് ഓറൽ  ആൻഡ് മാക്‌സില്ലോഫേഷ്യൽ സർജറി ഡേ” അനുബന്ധിച്ച് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ ഓർത്തോഗ്നാത്തിക് സർജൻ  പ്രൊഫ. ഡോ. വർഗീസ്  മാണി യൂണിറ്റിന്റെ ഉൽഘാടനം നിർവഹിച്ചു. എല്ലാവിധ മുഖവൈകല്യങ്ങൾക്കുള്ള ശാശ്വത പരിഹാരമായ ചികിത്സാ  രീതിയാണ് ഓർത്തോഗ്നാത്തിക് സർജറി. ഈ സർജറിയിലൂടെ അനാകർഷകമായ രൂപഭാവങ്ങൾ  ആകർഷകമായി മാറ്റുവാൻകഴിയും. കോളേജ് ഡയറക്ടർ  ടി. എസ്. ബിന്യാമിൻ, പ്രിൻസിപ്പാൾ ഡോ. ജിജു ജോർജ് ബേബി, വൈസ് പ്രിൻസിപ്പാൾ ഡോ. ലിസ്സ ജോർജ്, സ്റ്റുഡന്റ്‌സ് ഡീൻ  ഡോ. ജോസ് പോൾ, സർജറി വിഭാഗ മേധാവി ഡോ. എൽദോസ് കെ. ജി, ഓർത്തോഡോന്റിക് വിഭാഗ മേധാവി ഡോ. ഡെന്നി ജോസഫ് പയ്യപ്പിള്ളി എന്നിവർ സംസാരിച്ചു.  മുഖവൈകല്യ പരിഹാര ചികിത്സയ്കായി 0485 2838000 / 2838014 എന്നീ ഫോൺ  നമ്പറുകളിൽ വിളിച്ച്  രജിസ്റ്റർ  ചെയ്യാമെന്ന്  കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites