Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ്


ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ് ടെസ്റ്റ് സെന്റര്‍ മൂവാറ്റുപുഴയില്‍
മന്ത്രി ഏ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
 

ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററും, ഓട്ടോമേറ്റഡ് വെഹിക്കിള്‍ ഫിറ്റ്‌നസ് ടെസ്റ്റിംഗ് സ്റ്റേഷനും മൂവാറ്റുപുഴയ്ക്ക് സ്വന്തം.
 ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററും, ഓട്ടോമേറ്റഡ് വെഹിക്കിള്‍ ഫിറ്റ്‌നസ് ടെസ്റ്റിംഗ് സ്റ്റേഷനും മൂവാറ്റുപുഴയ്ക്ക് സ്വന്തം. 12.05.2019-ലാണ് മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററും, ഓട്ടോമേറ്റഡ് വെഹിക്കിള്‍ ഫിറ്റ്‌നസ് ടെസ്റ്റിംഗ് സ്റ്റേഷനും അനുവദിച്ചത്. ഇതിനായി പല സ്ഥലങ്ങളും കണ്ടെത്തിയെങ്കിലും സാങ്കേതികത്വത്തില്‍ തട്ടി മുടങ്ങുകയായിരുന്നു. 04.03.2014-ല്‍ ആരക്കുഴ ഗ്രാമപഞ്ചായത്തിലെ പെരുമ്പല്ലൂരില്‍ എം.വി.ഐ.പിയുടെ സ്ഥലം പദ്ധതിയ്ക്കായി വിട്ട് കിട്ടുകയും ഇവിടെ നിര്‍മ്മാണോദ്ഘാടനം നടക്കുകയും ചെയ്തു. കെല്‍ട്രോണായിരുന്നു നിര്‍മ്മാണ ചുമതല. എന്നാല്‍ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്വകാര്യ വിക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് നിര്‍മ്മാണം വീണ്ടും മുടങ്ങി. നീണ്ട കേസുകള്‍ക്കൊടുവില്‍ 21.03.2017-ലാണ് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. 18.02.2018-ല്‍ ടെസ്റ്റിംഗ് ഗ്രൗണ്ട് ട്രയല്‍റണ്‍ നടത്തുന്നതിനിടെ മദര്‍ ബോര്‍ഡ് തകരാറിലാകുകയായിരുന്നു. ജര്‍മ്മനിയില്‍ നിന്നാണ് വീണ്ടും മദര്‍ ബോര്‍ഡെത്താന്‍ വൈകിയതോടെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററും, ഓട്ടോമേറ്റഡ് വെഹിക്കിള്‍ ഫിറ്റ്‌നസ് ടെസ്റ്റിംഗ് സ്റ്റേഷനും ഉദ്ഘാടനം വൈകുകയായിരുന്നു. പുതിയ മദര്‍ബോര്‍ഡ് എത്തി  പ്രവര്‍ത്തന ക്ഷമമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യാനായത്.മൂന്ന് കോടി രൂപ ചെലവിലാണ് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററും, ഓട്ടോമേറ്റഡ് വെഹിക്കിള്‍ ഫിറ്റ്‌നസ് ടെസ്റ്റിംഗ് സ്റ്റേഷനും നിര്‍മ്മിച്ചത്. സംസ്ഥാനത്തെ അഞ്ചാമത്തെയുംജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്‌നസ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയായി നാടിന് സമര്‍പ്പിച്ചതോടെ ജില്ലയിലെ ആദ്യഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററും, ഓട്ടോമേറ്റഡ് വെഹിക്കിള്‍ ഫിറ്റ്‌നസ് ടെസ്റ്റിംഗ് സ്റ്റേഷനും മൂവാറ്റുപുഴയ്ക്ക് സ്വന്തം.  അപകട രഹിതമായ ഡ്രൈവിംഗ് സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കംമ്പ്യൂട്ടര്‍വത്കൃത ഡ്രൈവിംഗ് ടെസ്റ്റ്, വെഹിക്കിള്‍ ഫിറ്റ്‌നസ് പരിശോധന സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് . ഡ്രൈവിംഗ് ടെസ്റ്റ് ഇവിടെ പൂര്‍ണമായും കമ്പ്യൂട്ടര്‍ സംവിധാനത്തിലാണ് നടത്തുന്നത്. കംമ്പ്യൂട്ടര്‍ ഡ്രൈവര്‍ ടെസ്റ്റിംഗ് ട്രാക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും പൂര്‍ണമായും കംമ്പ്യൂട്ടര്‍ നിയന്ത്രണത്തിലാണ് സെന്ററില്‍ നടക്കുന്നത്....

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites