Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 വിമുക്തി

 

                     എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നഗരസഭയുടെ സഹകരണത്തോടെ സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു .  മൂന്ന് രീതിയിലുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ലഹരിയെ ചെറുക്കാന്‍ എക്‌സൈസ് വകുപ്പ് പരിശ്രമിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. ആദ്യഘട്ടമായി സ്‌കൂള്‍ - കോളജ് തലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. കഴിഞ്ഞ ഒരു വര്‍ഷം ഇത്തരത്തില്‍ 16000 ത്തോളം ക്ലാസുകള്‍ നടന്നതായും താന്‍ മാത്രം  600 ക്ലാസുകളില്‍  പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. കൂടാതെ പരിശോധന ശക്തമാക്കിയത് വഴി രണ്ട് വര്‍ഷത്തിനിടെ 1000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞു. മൂന്നാം ഘട്ടമെന്ന നിലയിലാണ് ഇതിന് അടിമകളായവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ലഹരി വിമുക്തി കേന്ദ്രങ്ങള്‍ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ ഉമാമത്ത് സലീം, രാജി ദിലീപ്, കൗണ്‍സിലര്‍മാരായ പി.വൈ.നൂറുദ്ദീന്‍, പി.പി.നിഷ, സെലിന്‍ ജോര്‍ജ് , ഷൈലജ അശോകന്‍,പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്.അജീഷ്, ലീല ബാബു, എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍  മനോഹരന്‍, മധ്യമേഖലാ ഡപ്യൂട്ടി കമ്മീഷണര്‍ സലീംകുമാര്‍, ഡപ്യൂട്ടി ഡി.എം.ഒ ഡോ: വിദ്യ, ആസ്പത്രി വികസന സമിതിയംഗങ്ങളായ സജി ജോര്‍ജ്, കെ.എ. നവാസ്  തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.ചന്ദ്രപാലന്‍ സ്വാഗതവും ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ: കെ.എന്‍.സതീശന്‍ നന്ദിയും പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 55 കിലോമീറ്റര്‍ ഓടിയ മാരത്തോണ്‍ അഷറഫിന് ചടങ്ങില്‍ ഋഷിരാജ് സിംഗ് ഉപഹാരം നല്‍കി.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites