Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 ഓർത്തോഗ്നാത്തിക് സർജറി


അന്നൂർ ഡെന്റൽ കോളേജിൽ ഓർത്തോഡോന്റിക്‌സ് വിഭാഗത്തിൻറ ആഭിമുഖ്യത്തിൽ എല്ലാവിധ മുഖവൈകല്യങ്ങൾക്കുള്ള ശാശ്വത പരിഹാരമായ നൂതന ചികിത്സാ  രീതിയായ "ഓർത്തോഗ്നാത്തിക് സർജറി" യെ കുറിച്ചുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി. എസ്. റഷീദ്,  കോളേജ് ഡയറക്ടർ  ടി. എസ്. ബിന്യാമിൻ, പ്രിൻസിപ്പാൾ ഡോ. ജിജു ജോർജ് ബേബി, ഓർത്തോഡോന്റിക് വിഭാഗ മേധാവി ഡോ. ഡെന്നി ജോസഫ് പയ്യപ്പിള്ളി,  പ്രൊഫസർ ഡോ. ജോർജ് ജോസ് എന്നിവർ സംസാരിച്ചു. ചെന്നൈ മീനാക്ഷി അമ്മാൾ ഡെന്റൽ കോളേജിലെ ഓർത്തോഡോണ്ടിക് വിദഗ്ദ്ധ പ്രൊഫസർ ഡോ. രത്ന പദ്മനാഭൻ, കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്രെനിയോ -മാക്സില്ലോഫേഷ്യൽ സർജറിയുടെ ലീഡ്  കൺസൽട്ടൻറ് ഡോ. ഷെറി പീറ്റർ, അന്നൂർ ഡെന്റൽ കോളേജിലെ പ്രൊഫസർ ഡോ. വിനോദ്  ഏബ്രഹാം എന്നിവർ ക്ലാസുകൾ നയിച്ചു. ഓർത്തോഗ്നാത്തിക് സർജറിയിലൂടെ അനാകർഷകമായ രൂപഭാവങ്ങൾ  ആകർഷകമായി മാറ്റുവാൻകഴിയും. കേരളത്തിലെ വിവിധ ഡെന്റൽ കോളേജുകളിൽ നിന്നും എൺപതോളം ഡെന്റൽ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു. മുഖവൈകല്യ പരിഹാര ചികിത്സയ്കായി 0485 2838000 / 2838014 എന്നീ ഫോൺ  നമ്പറുകളിൽ വിളിച്ച്  രജിസ്റ്റർ  ചെയ്യാമെന്ന്  കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.  

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites