Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

സി.ബി.സി.ടി സ്കാനിംഗ് 

 
              മുവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജിൽ സ്ഥാപിച്ച  “കോൺ ബീം കംപ്യൂട്ടഡ് ടോമോഗ്രാഫി”  (സി.ബി.സി.ടി) സ്കാനിംഗ് സെന്ററിന്റെ  ഉൽഘാടനം മുൻ ജഡ്ജി ഡോ. കെ. നാരായണ കുറുപ്പ്  നിർവഹിച്ചു. തുടർന്ന്  ചെന്നൈ സവിത ഡെന്റൽ കോളേജിലെ മുതിർന്ന ഫാക്കൽറ്റി ഡോ. ജയന്ത് കുമാർ ദന്ത സംബന്ധമായതും താടിയെല്ലുകളുമായി ബന്ധപ്പെട്ടതുമായ രോഗ നിർണയത്തിനും, വിലയിരുത്തലിനും, ചികിത്സ ആസൂത്രണത്തിനുമായി ഡെന്റൽ സി.ബി.സി.ടി. യുടെ സാധ്യതകളെ കുറിച്ച് വിവരിച്ചു. എക്സ്റേ രശ്മികളും ടോമോഗ്രാഫി പ്രക്രിയയും സംയുക്തമായി ഉപയോഗിച്ചുകൊണ്ടുള്ള 3 ഡി ഇമേജിങ് ടെക്നോളജി ആണ് സി.ബി.സി.ടി. സ്കാൻ. സി.ബി.സി.ടി.  ഇമേജിങ് സമയത്തു  സ്കാനർ രോഗിയുടെ തലയ്ക്കു ചുറ്റും കറങ്ങുകയും ഏതാണ്ട് 600 വ്യത്യസ്ത ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നു. ഇതിനാൽ വളരെ സൂക്ഷ്മ നിരീക്ഷണം സാധ്യമാവുകയും ചെയ്യുന്നു. ഡെന്റിസ്ട്രി മേഖലയിൽ ശസ്ത്രക്രിയ ഇ൦പ്ലാന്റുകളുടെ  വിലയിരുത്തലിനും, റൂട്ട് കനാൽ  ചികിൽസക്കും, പല്ലുകളുടെ അസാധാരണ ഘടനകൾ നിരീക്ഷിക്കുന്നതിനും, താടിയെല്ലുകളിൽ വരുന്ന ട്യൂമർ രോഗനിര്ണയങ്ങൾക്കും, അതിനോടനുബന്ധിച്ചുള്ള സർജറികൾക്കും  സി.ബി.സി.ടി.  സ്കാനർ  അത്യന്താപേക്ഷിതമാണ്. ഡോ. ജയന്ത് കുമാർ നയിച്ച സി.ബി.സി.ടി പ്രായോഗിക പരിജ്ഞാന ശില്പശാലയിൽ  സംസ്ഥാനത്തെ വിവിധ  ഡെന്റൽ  കോളേജുകളിൽ നിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത നൂറ്റിയൻപതോളം ഡെന്റൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

 
         ഇതോടെ അന്നൂർ  ഡെന്റൽ കോളേജ് സി.ബി.സി.ടി സ്കാനിംഗ് സംവിധാനം ഉള്ള  സംസ്ഥാനത്തെ  പ്രൈവറ്റ്  മേഖലയി ലെ മൂന്നാമത്തെ ഡെന്റൽ കോളേജാകും. കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിജ്ഞാനത്തിനു പുറമെ മുവാറ്റുപുഴയിലെയും  അനുബന്ധ പ്രദേശങ്ങളിലുള്ളവർക്കു ദന്ത രോഗ നിര്ണയത്തിനും ചികിത്സ്‌യ്ക്കും ഈ സംവിധാനം ഏറെ ഉപകരിക്കും.

         കോളേജിൽ നടന്ന സമ്മേളനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ്  ചെയർ മാൻ അഡ്വ. ടി. എസ്. റഷീദ്, ഡയറക്ടർ ടി. എസ്. ബിന്യാമിൻ, പ്രിൻസിപ്പാൾ ഡോ. ജിജു ജോർജ് ബേബി, വൈസ് പ്രിൻസിപ്പാൾ ഡോ. ലിസ ജോർജ്,, ഐ. ഡി. എ. മലനാട്, പ്രസിഡന്റ്റ്,  ഡോ. ലിറ്റോ മാനുവൽ, ഡോ. ജോസ് പോൾ, ഡോ. ജോസി മാത്യു തുടങ്ങിയവർ സംസാരിച്ചു.
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites