Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 കാർട്ടൂൺ സമർപ്പണം


 സ്കൂൾ ചുമരിൽ കുട്ടികൾക്ക് ചിരപരിചിതമായ നൂറു കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട്   രചിച്ച കാർട്ടൂൺ സമർപ്പണത്തോടെ ചിത്ര കലാധ്യാപകൻ വിരമിക്കുമ്പോള്‍ അത് കേരളത്തിലെ മുന്‍നിര കാര്‍ട്ടൂണിസ്റ്റുതളുടെ സംഗമവേദികൂടിയായി മാറി. കുട്ടികളുടെ പ്രിയ കഥാപാത്രങ്ങളായ ബോബനും മോളിയും, മായാവിയും കൂട്ടൂസനും, തുടങ്ങി മലയാളത്തിലെ ഏതാണ്ടെല്ലാ കാർട്ടൂൺ കഥാപാത്രങ്ങളും ഇനി പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹൈസ്‌കൂളിന്റെ ചുമരിൽ കാഴ്ചയാവും. 
ഇവിടത്തെ ചിത്രകലാ അധ്യാപകനാണ് ഹസ്സൻ കോട്ടപ്പറമ്പിൽ എന്ന ഹസ്സൻ മാഷ്. സംസ്ഥാനത്ത്  അറിയപ്പെടുന്ന ചിത്രകാരനായ ഇദ്ദേഹം ജൂൺ 30 ന് ആണ്  വിരമിക്കുന്നത്. അദ്ധ്യാപക കലാവേദി സംസ്ഥാന അവാർഡ്, അധ്യാപക സാംസ്‌കാരിക വേദി ഗുരുശ്രേഷ്ഠ അവാർഡ്, ജവഹർലാൽ നെഹ്രു നാഷണൽ സയൻസ് ലോഗോ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2005 സംസ്ഥാന സ്‌കൂൾ കലോത്സവം ലോഗോ, സംസ്ഥാന അറബിക് കലോത്സവം ലോഗോ, ജില്ലാ കലോത്സവം ലോഗോ, ശാസ്‌ത്രോൽസവം ലോഗോ എന്നിവയിൽ സമ്മാനം നേടിയിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങളിലും പങ്കാളിയാണ്.

മലയാള കാർട്ടൂണിന്റെ നൂറാം ജന്മദിന നാളിലാണ് വിരമിക്കുന്നതെന്ന പ്രത്യേകത പരിഗണിച്ചാണ കാർട്ടൂൺ സമർപ്പണമെന്ന് ഹസ്സൻ മാഷ് പറഞ്ഞു. കാർട്ടൂൺ ക്ലബ് ഓഫ് കേരളയും, കാർട്ടൂണിസ്റ്റ് മേഖലയിലെ സുഹൃത്തുക്കളും ഒത്തു ചേർന്നാണ് ഈ ചിത്രോപഹാരം സമർപ്പിച്ചത്. കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ പ്രസന്നൻ ആനിക്കാട് മുഖ്യതിഥി ആയിരുന്നു  കാർട്ടൂൺ അക്കാദമി മുൻ വൈസ്  ചെയർമാൻ ഇബ്രാഹിം ബാദുഷ, കാർട്ടൂണിസ്റ്റുമാരായ  ബഷീർ കിഴിശേരി, ഷാനവാസ് മുടിക്കൽ, പ്രിൻസ് , ടി.എ. കുമാരൻ തുടങ്ങിയ പത്തോളം കലാകാരന്മാർ സംബന്ധിച്ചു. 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites