Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ഗവി - പഠന ക്യാമ്പ്

     അവിസ്മരണീയമായ ഗവിയുടെ വനവിസ്മയ കാഴ്ചകളിൽ നിറഞ്ഞ് മൂവാറ്റുപുഴയുടെ  പ്രകൃതി പഠന ക്യാമ്പിന്  സമാപനമായി .


                           പേഴക്കാപ്പിള്ളി മീരാസ് യൂത്ത് ഡെവലപ്മെൻറ് സെൻറർ ആണ് മുവാറ്റുപുഴ മേഖലയിലെ അതീവ സാധാരണക്കാരായ വിദ്യാർത്ഥികൾക്കായി പ്രകൃതിയെ കുറിച്ചും പരിസ്ഥിതി മൂല്യങ്ങളെക്കുറിച്ചും  അവബോധം നൽകുന്നതിന് വേണ്ടി പ്രകൃതി പഠനയാത്രയും പരിസ്ഥിതി ക്യാമ്പും സംഘടിപ്പിച്ചത്.  മൂന്ന് ദിവസം നീണ്ട ക്യാമ്പിൽ വനംവകുപ്പിന്റെയും ഡിറ്റി പിസിയുടെയും ഏറ്റവു ചെലവേറിയ സേവന സഹായങ്ങളാണ്  ക്യാമ്പങ്ങൾക്ക്  സൗജന്യമായി ലഭ്യമാക്കിയത്.  റാന്നി കോന്നി വനമേഖലയിലെ പ്രധാന ടൂറിസ്റ്റ് ഹബ്ബുകളും പത്തനംതിട്ടയിൽ നിന്നും  വണ്ടിപ്പെരിയാർ കുമിളി വരെ നീണ്ട  വന്യ ജീവി മേഖലകളും ക്യാമ്പഗംങ്ങൾക്ക് ദൃശ്യവിസ്മയങ്ങളായി . കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചി, പെരുന്തേനരുവി , മൂഴിയാർ ,കൊച്ചുപമ്പ , ഗവി തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 
ക്യാമ്പ് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് IAS  ഉദ്ഘാടനം ചെയ്തു . അസീസ് കുന്നപ്പള്ളി പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. വന്യ ജീവി ഫോട്ടോഗ്രാഫർ സോജൻ മൂന്നാർ എം എസ് ഫൈസൽ , സച്ചിൻ ജമാൽ തുടങ്ങിയവർ ക്യാമ്പ് നയിച്ചു.. 
സമാപനത്തോടനുബന്ധിച്ച് ക്യാമ്പ് അംഗങ്ങൾക്കുള്ള ആദരസൂചകമായി പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് IAS സംഘടിപ്പിച്ച ഗ്രാന്റ് ദർബാറിൽ DTPC സെക്രട്ടറി ഹുസ്സൈൻ, യാത്ര സഹായികളായ വർഗീസ്, ജോസ്, ക്യാമ്പംഗങ്ങളായ ശരത് ശിവൻ മാഹിൻ ഷാ തുടങ്ങിയവർ സംസാരിച്ചു . 20 പേർ വീതമുള്ള രണ്ടു ബാച്ചുകളിൽ ആദ്യ ബാച്ചിന്റെ ക്യാമ്പാണ് പൂർത്തിയായത്

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites