Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

എന്‍റെ  നാട് - നന്മ 

എന്‍റെ  നാട് ജനകീയ കൂട്ടായ്മയുടെ പെയിൻ & പാലിയേറ്റീവ് കെയർ ട്രസ്റ്റിന്‍റെ  കിടപ്പ് രോഗികൾക്കുളള 'നന്മ' പാലിയേറ്റീവ് പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.  
                   എന്‍റെ  നാട് ജനകീയ കൂട്ടായ്മയുടെ പെയിൻ & പാലിയേറ്റീവ് കെയർ ട്രസ്റ്റിന്‍റെ  കിടപ്പ് രോഗികൾക്കുളള 'നന്മ' പാലിയേറ്റീവ് പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ചികിത്സ ചെലവാണ് ജനങ്ങൾ അഭിമുഖീകരിക്കുന്ന  ഏറ്റവും വലിയ പ്രശ്‌നം. വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ജനങ്ങൾ ഏറ്റെടുത്തു വരുന്നത്. എന്‍റെ  നാട്ജനകീയ കൂട്ടാ യ്മയുടെ ഇടപെടൽ ഇകാര്യത്തിൽ സഹായകരമാണെന്ന്‍   ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. ഡീൻ കുര്യാക്കോസ് എം. പി. പറഞ്ഞു. അശരണരായ ആളുകളെ കൈപ്പിടിച്ച് ഉയർത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്ന്‍  അദ്ദേഹം കൂട്ടി ചേർത്തു. തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഏലിയാസ് മാർ അത്താനാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. എന്‍റെ നാട് ജ നകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും പാലിയേറ്റീവ് സെന്‍റര്‍ , കോതമംഗലത്ത് സൗജന്യ ഡയാലിസ് സെന്‍റര്‍, ശനി ഞായർ ദിവസങ്ങളിൽ തുടർന്നു  പ്രവർത്തിക്കു ക്ലിനിക്കുകൾ  ഉടൻ ആരംഭിക്കുമെന്നും  ചെയർമാൻ പറഞ്ഞു. 
ആദ്യ ഘട്ടത്തിൽ 500 നിർധനരായ കിടപ്പു രോഗികൾക്ക് പെൻഷൻ നൽകി. രണ്ടാം ഘട്ടത്തിൽ കോതമംഗലം താലൂക്കിലെ 3000 കിടപ്പുരോഗികൾക്ക് പെൻഷൻ നൽകുമെന്നും  അറിയിച്ചു. ചടങ്ങിൽ കേന്ദ്രകമ്മറ്റി അംഗങ്ങായ കെ പി. കുര്യാക്കോസ്, ജോർജ്ജ് അമ്പാട്ട്‌ , ഡാമി പോൾ, സി. കെ സത്യൻ, ജോർജ്ജ് കുര്യപ്പ്  ബോർഡ് അംഗങ്ങളായ ബേബി എം യു, സോണി നെല്ലിയാനി, സോമൻ പി. എ, ബാദുഷ പി എ, സി ജെ. എൽദോസ്, കുര്യാക്കോസ് ജേക്കബ്, കെ.കെ. ജോസഫ്, വനിതമിത്ര പ്രസിഡന്റ് ശലോമി,നാം ചെയർപേഴ്‌സന്‍  ഫേബ ബെന്നി ,ടീം ടെൻ പ്രസിഡന്റ് അരുണ്‍  തങ്കച്ചൻ, പെയിൻ & പാലിയേറ്റീവ്  സെക്രട്ടറി ജോഷി പൊട്ടയ്ക്കൽ, ജോ. സെക്രട്ടറി സണ്ണി വർഗീസ്, പാലിയേറ്റീവ് പഞ്ചായത്ത് പ്രസിഡന്റുമാരായ ബാലാജി എം, എം, എസ് ബെന്നി , വി. പി. എൽദോസ്, സെയ്ദു മുഹമ്മദ്, സി. ജെ. എൽദോസ്, പൗലോസ് കെ റ്റി, എൽദോസ് വർഗീസ്, വർഗീസ് കെ. എ, സുരേഷ് കുമാർ എ എൻ, എന്‍റെ  നാട് സെക്രട്ടറി പി. പ്രകാശ് എന്നിവർ പങ്കെടുത്തു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites