Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 നീതി മെഡിക്കല്‍  സ്‌റ്റോര്‍


           സാധാരണ ജനവിഭാഗത്തിന് മിതമായ നിരക്കില്‍ ഇംഗ്ലീഷ്‌ മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലങ്കര എംപ്ലോയീസ് സഹകരണ സംഘം കോലഞ്ചേരിയില്‍ നീതി മെഡിക്കല്‍  സ്‌റ്റോര്‍ ആരംഭിച്ചു. യോഗത്തില്‍ സഹകരണ സംഘം പ്രസിഡന്റ് ഷെവ. എം.ജെ.മര്‍ക്കോസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ സ്‌റ്റോര്‍ ഉദ്ഘാടനം വി.പി.സജീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ആദ്യവില്പന വൈദിക ട്രസ്റ്റി ഫാദര്‍ സ്ലീബാ പോൾ  വട്ടവേലിൽ കോർ എപ്പിസ്കോപ്പയും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയനും നിര്‍വഹിച്ചു.

ഫാദര്‍  ജോർജ് ചേന്നോത്ത്‌, അജയകുമാര്‍ കെ.എസ്., ടി.ജെ.കുര്യാക്കോസ്, കെ.എസ്.മാത്യൂ, പോള്‍ വെട്ടിക്കാടന്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സഹകരണ സംഘം വൈസ് പ്രസിഡന്റ് ഷെവ.ജോയി പി. ജോര്‍ജ് സ്വാഗതവും, ലിന്‍സ് കെ.മര്‍ക്കോസ് നന്ദിയും പറഞ്ഞു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തനസമയം. 18 ശതമാനംവരെ വിലക്കുറവില്‍ മരുന്നുകള്‍ സംഘത്തിന്റെ ചൂണ്ടി, കോലഞ്ചേരി, സ്‌റ്റോറുകളില്‍നിന്നും വാങ്ങാവുന്നതും മരുന്നുകള്‍ ഫോണിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാനും സാധിക്കുമെന്ന് പ്രസിഡന്റ് ഷെവ. എം.ജെ.മര്‍ക്കോസ് പറഞ്ഞു 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites