Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

  സ്ത്രീ സുരക്ഷ

 

സ്ത്രീ സുരക്ഷ സ്വയംരക്ഷ പരിശീലന പരിപാടി


എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ  മുവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജിൽ ഡെന്റൽ വിദ്യാർഥിനികൾക്കായി സ്ത്രീ സുരക്ഷാ സ്വയംരക്ഷ പരിശീലന പരിപാടി നടത്തി. സ്ത്രീകൾക്ക് നേരെ വരുന്ന ഏത് ആക്രമത്തെയും നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് കേരളാ പോലീസിന്റെ സ്ത്രീ സുരക്ഷ സ്വയം രക്ഷാ പരിശീലന പദ്ധതിയിലൂടെ നടപ്പാക്കുന്ന തെന്ന്‌ ഉൽഘാടന പ്രസംഗത്തിൽ മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ശ്രീ. മുഹമ്മദ് എം. എ  പറഞ്ഞു. ക്ലിനിക്കൽ സൈക്കോളജിസ്റ്  ഡോ.  വി. സജികുമാർ, വനിതാ സെൽ  സബ് ഇൻസ്‌പെക്ടർ ഉഷ എ. എസ്, സീനിയർ സിവിൽപോലീസ് ഓഫീസർ സിന്ധു എം. കെ., സിവിൽപോലീസ് ഓഫീസർ അമ്പിളി എൻ. എം, ജിഷ ദേവി വി. ജെ. എന്നിവർ വിദ്യാര്ഥിനികൾ ക്ക് നിയമ ബോധവൽക്കരണവും സ്വയം രക്ഷ പരിശീലനവും നൽകി. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ലിസ ജോർജ്, സർജറി വിഭാഗം അദ്ധ്യാപിക ഡോ. സുമേരി എബ്രഹാം എന്നിവർ സംസാരിച്ചു.  അന്നൂർ ഡെന്റൽ കോളേജിലെ വിദ്യാർഥിനികളും, വനിതാ അധ്യാപകരും സഹിതം 150 പേർ   പരിശീലന പരിപാടി യിൽ പങ്കെടുത്തു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites