Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 ജീവനി


കൃഷി വകുപ്പിന്റെ ജീവനി സന്ദേശം ഉയർത്തിക്കൊണ്ട് 'ജീവനി' എന്ന പേരുമായി ഗവൺമെൻ്റ് LP സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു -

കോതമംഗലത്തെ ഇളങ്ങവം ഗവ. എൽ.പി സ്കൂളാണ് ഈ ഉദ്യമത്തിനു മുൻകൈ എടുത്തത്
പച്ചക്കറിയിൽ സ്വയം പര്യാപ്തതയും, സുരക്ഷിത ഭക്ഷണവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ പ്രചാരണാർത്ഥം കോതമംഗലം ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥർ 11 പഞ്ചായത്തുകളിലായി നടത്തിയ വിളംബര ജാഥയോടൊപ്പം അഭിനയിച്ചവതരിപ്പിച്ച ജീവനി - എന്ന ലഘു നാടകത്തിന്റെ ആശയം സ്കൂൾ പശ്ചാത്തലത്തിൽ പുനരാവിഷ്കരിച്ചു കൊണ്ടാണ്  ഹ്രസ്വചിത്രം തയ്യാറാക്കിയത്. 
വിദ്യാർത്ഥികളും, അദ്ധ്യാപകരും, മാദ്ധ്യമപ്രവർത്തകരും, രക്ഷിതാക്കളും, കമ്യൂണിറ്റി ഹെൽത് സെന്ററിലെ ഡോക്ടറും മറ്റു ജീവനക്കാരും, കോതമംഗലം ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥരും ഇതിൽ അഭിനേതാക്കളാകുന്നു.

കൃഷി വകുപ്പിനോടൊപ്പം ജീവനിയെ നെഞ്ചിലേറ്റി തിരക്കഥയും, സംവിധാനവും, ഛായാഗ്രഹണവും നടത്തിയത് സ്കൂളിലെ തന്നെ സംസ്കൃത അധ്യാപകനായ കെ.എസ് സന്തോഷ് കുമാറാണ്. കഥയും ആശയവും കോതമംഗലം കൃഷി അസിസ്റ്റൻറ് ഡയറക്റ്റർ വി.പി. സിന്ധുവിന്റേതാണ്. സ്‌കൂളിന്റെ  വാര്‍ഷിക ആഘോഷങ്ങളോട നുബന്ധിച്ച് നിര്‍മ്മിക്കുന്ന പന്ത്രണ്ടാമത് ഷോര്‍ട്ട് ഫിലിം ആണ് ജീവനി.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites