Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 വിവാഹ സദ്യ


 വിവാഹം ലളിതമാക്കിയ നിതിനും എല്‍ബിയും
വിവാഹ സദ്യയൊരുക്കി പൊലീസ് സ്റ്റേഷനില്‍.
                         വിവാഹം ലളിതമാക്കിയ നിതിനും എല്‍ബിയും പൊലീസുദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പം സദ്യയുണ്ടു. കുന്നയ്ക്കാല്‍ വാഴക്കാലായില്‍ വി കെ പൗലോസിന്റെയും ഏലിയാമ്മയുടേയും മകന്‍ നിതിന്‍ പോളും കടയിരിപ്പ് കിഴക്കകത്തൂട്ട് കെ കെ സക്കറിയയുടേയും ഷിബിയുടേയും മകള്‍ എല്‍ബി സ്‌ക്കറിയയുടേയും വിവാഹ സല്‍ക്കാരമാണ് പൊലീസ് കാന്റീനില്‍ നടത്തിയത്.
                            
                               കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാവും പകലും പ്രവര്‍ത്തിയ്ക്കുന്ന ഇവരോടൊപ്പം വിവാഹദിനത്തില്‍ വിരുന്ന് സല്‍ക്കാരം നടത്തുന്നതിന് ഇരുവരുടേയും വീട്ടുകാര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് മൂവാറ്റുപുഴ പൊലീസ് കാന്റീനില്‍ കോവിഡ്‌നിയന്ത്രണത്തിന് വിധേയമായി വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചത്.
                      കുന്നയ്ക്കല്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍ വിവാഹിതരായ വധൂവരന്മാര്‍ക്ക് ഒപ്പം മൂന്ന് ബന്ധുക്കള്‍ മാത്രമാണ് സര്‍ക്കാരത്തിന് എത്തിയത്
  സി ഐ എം എ മുഹമ്മദ്, എസ് ഐ റ്റി എം സൂഫി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് ആശാ വിജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വധൂവരന്മാരെ സ്വീകരിച്ച് വിവാഹ ആശംസകള്‍ നല്‍കി
.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites