Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

വായ്പ പദ്ധതി 

കെെത്താങ്ങായി
പായിപ്ര സർവ്വീസ് സഹകരണ ബാങ്ക്     
 

   കൊവിഡ് -19 രോഗ വ്യാപന പശ്ചാത്തലത്തിൽ ദുരിത പൂർണ്ണമായ ഗ്രാമീണ ജിവിതത്തിന് കെെത്താങ്ങായി പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് ഉദാരമായ വ്യവസ്ഥയിൽ കുറ‌ഞ്ഞ പലിശ നിരക്കിൽ  വിവിധ വായ്പ പദ്ധതികൾ ആരംഭിച്ചു . ഗ്രാമീണ  സാമ്പത്തിക ശ്രംഖലയെ സജീവമാക്കകയാണ് പദ്ധതികൊണ്ട് ലക്ഷമിടുന്നത്. സെന്റിന് 3000രൂപ നിരക്കിൽ 2ലക്ഷം രൂപവരെ 6.85% നിരക്കിലും , പലിശരഹിത വായ്പയായി വ്യക്തികൾക്ക് 5000 രൂപവീതവും , കർഷകർക്ക് കുറഞ്ഞ പലിശക്ക് സ്വർണ്ണപണയ വായ്പയും നൽകും. പദ്ധതിയുടെ  ഉദ്ഘാടനം മുൻ എം.എൽ.എയും  അർബൻ  ബാങ്ക്  ചെയർമാനുമായ  ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു. 

                      ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് അദ്ധ്യക്ഷത വഹിച്ചു. വെെസ് പ്രസിഡന്റ് വി.എസ്. മുരളി സ്വാഗതവും , സെക്രട്ടറി ബി. ജീവൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് മെമ്പർ അശ്വതി ശ്രീജിത്, ബാങ്ക് ഭരണ സമതി അംഗങ്ങളായ വി.ആർ.ശാലിനി, പി.എ. മെെതീൻ, എം.എ. നൗഷാദ്, പി.എ. ബിജു, ഇ.എ. ഹരിദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites