Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 കരുണക്കായി


സർക്കാരിന്റെ കരുണക്കായി 
കണ്ടക്ടറുടെ കുടുംബം 
           
                 മൂവാറ്റുപുഴ കടാതി മുള്ളിനാകുഴിയിൽ സന്തോഷാണ് കൊവിഡ് കാലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ഏപ്രിൽ 19ന് മരണത്തിന് കീഴടങ്ങിയ സന്തോഷിന്റെ വസതിയിലെത്തുന്നവർക്ക് ഈ  കുടുംത്തിന്റെ ദാരുണാവസ്ഥ കണ്ട് കണ്ണു നിറയാതെ പോകാൻ കഴിയില്ല. സന്തോഷിന്റെ ഭാര്യ സുമ, വിദ്യാർത്ഥിനിയായ മകൾ നവമി സന്തോഷ് , രോഗിയായ മാതാവ് രുഗ്മിണി, ഇരുകാലുകളും തളർന്ന് ഒരേ കിടപ്പിൽ കിടക്കുന്ന സഹോദരി ഇവരടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന സ്രോതസായിരുന്നു സന്തോഷിന്റെ എം പാനൽ ജോലി. 50 വയസ് പ്രായമുണ്ടായിരുന്ന സന്തോഷ് കെ.എസ്.ആർ.ടി.സി പറവൂർ ഡിപ്പോയിൽ 5വർഷവും മൂവാറ്റുപുഴ ഡിപ്പോയിൽ 13 വർഷവും ജോലി ചെയ്തു. മൂവാറ്റുപുഴയിൽ ജോലി ചെയ്തു വരവെയാണ്  സന്തോഷ് മരണപ്പെട്ടത്. കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ചുപോന്ന സന്തോഷിന്റെ കുടുംബത്തിന് മറ്റുള്ളവരുടെ ചികത്സക്കും മറ്റുമായി  ചിലവാക്കിയ വൻതുകയുടെ ബാദ്ധ്യതയും നിലവിലുണ്ട്.
                       മൂവാറ്റുപുഴ - കോലഞ്ചേരി റോഡിൽ കടാതിയിൽ ഒന്നര സെന്റ് സ്ഥലത്ത് പൊട്ടിപൊളിയാറായ വീട്ടിലാണ് താമസം. സന്തോഷിന്റെ വരുമാനം നിലച്ചതോടെ സഹപ്രവർത്തകരുടെ സഹായത്താലാണ് ഈ  കുടുംബം ജീവിച്ചുപോകുന്നത്. സഹപ്രവർത്തകർക്ക് എത്ര നാൾ സഹായിക്കുവാൻ കഴിയുമെന്ന ചിന്തയാണ് സുമയെ അലട്ടുന്നത്. . എം പാനൽ കണ്ടക്ടറായതിനാൽ കെ.എസ്.ആർ.ടി.സിയിൽ നിന്നും ഒരു സഹായം അനുവദിക്കു വാൻ നിയമം അനുവദിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.  പി.ഡി.സി വരെ പഠിച്ച സുമക്ക് കൂലിപ്പണിക്ക് പോകെമെന്ന വിചാരിച്ചാൽ ഒരു പണിയും അറിയുകയുമില്ല. ഏറ്റുമാനൂർ സ്വദേശിയായ സുമയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു. മറ്റു  ബന്ധുക്കളും ഇല്ല. സന്തോഷിന്റെ ബന്ധുക്കളിൽ നിന്നും കാര്യമായ സഹായം ലഭിക്കുകയില്ല.    ഈ  കുടുംബത്തെ സംരക്ഷിക്കേണ്ടത് കെ.എസ്.ആർ.ടി.സിയുടെ ബാദ്ധ്യതയല്ലേ എന്നാണ് സഹപ്രവർത്തകർ ചോദിക്കുന്നത്.   18 വർഷക്കാലം കെ.എസ്.ആർ.ടി.സിയിൽ നിസ്വാർത്ഥ സേവനം നടത്തിയ എം പാനൽ കണ്ടക്ടറുടെ അകാല മരണം മൂലം തകർന്ന കുടുംബത്തോട് ഡിപ്പാർട്ടുമെന്റിന് ഒരു ബാദ്ധ്യതയും ഇല്ലേ എന്നും  ഇത്തരത്തിലുള്ള കുടുംബത്തെ സംരക്ഷിക്കുന്നതിന് എന്തു നിയമതടസമാണ് നിനിൽക്കുന്നത് എന്നുമാണ് മറ്റു ജീവനക്കാർ ചോദിക്കുന്നത് . . ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു കുടുംബത്തെ സംരക്ഷിക്കുന്നതിനായി സുമനസ്സുകൾ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ നേരിട്ടറിയുന്ന അയൽപക്കകാരും  പരിചയക്കാരും.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites