Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

യൂത്ത് അഗ്രോമിഷൻ


യൂത്ത് അഗ്രോമിഷൻ പദ്ധതി
 

                 കാർഷിക സ്വയം പര്യാപ്തത ലക്ഷ്യമിട്ട്  യുവകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം  നൽകുന്ന ഇടുക്കി കെയർ ഫൗഡേഷൻറെ എം.പി'സ്  യൂത്ത് അഗ്രോമിഷൻ പദ്ധതിയുടെ മൂവാറ്റുപുഴ നിയോജകമണ്ഡലതല ഉദ്ഘാടനം  ആയവനയിൽ  നിർവ്വഹിച്ചു.
  ഇടുക്കി കെയർ ഫൗണ്ടേഷൻ ആയവന കൺവീനർ ജെയിംസ് എൻ ജോഷി അധ്യക്ഷത വഹിച്ചു ,ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻര് ജോയി മാളിയേക്കൽ ,മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബാഷ് കടയ്ക്കോടൻ, യൂത്ത്  കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, മണ്ഡലം പ്രസിഡന്റ് ജീമോൻ പോൾ, ജലീൽ പി കെ, താരിഖ് അസ്സിസ്, സുബിൻ ജോസ്, അജയ് വെട്ടിയാങ്കൽ ഷോൺ ജോഷി തുടങ്ങിയവർ പങ്കെടുത്തു,കാര്ഷിക മേഖലയിലൂടെ നാടിന്റെ സ്വയംപര്യാപ്തത ലക്ഷ്യംവച്ചും ഉത്പാദന മേഖലയിലേക്ക് യുവാക്കളെ കൂടുതല് കര്മ്മനിരതരാക്കുവാനും ലക്ഷ്യമിട്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് എം.പി'സ്  യൂത്ത് ആഗ്രോമിഷന്.  20 അംഗങ്ങളെ ചേര്ത്ത് പഞ്ചായത്ത് തലത്തില് രൂപീകരിക്കുന്ന യൂണിറ്റുകളാണ് അതാത് പ്രദേശത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. തരിശുഭൂമികള് കണ്ടെത്തിയും ലാഭകരമല്ലാത്തതിനാല് കൃഷി ചെയ്യാതെ കര്‍ഷകരുടെ കൈവശത്തിലിരിക്കുന്നതുമായ കൃഷിയിടങ്ങളിലും യുവാക്കളുടെ സഹായത്തോടെ പുതുതായി കൃഷിയിറക്കുകയാണ് ലക്ഷ്യം. കൃഷിക്കാവശ്യമായ വിത്തുകളും മറ്റ് സാങ്കേതിക സഹായങ്ങളും യൂത്ത് അഗ്രോമിഷന് നല്കും. നെല്ല് വാഴ, മരച്ചീനി, പച്ചക്കറി ഇനങ്ങള് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യാന് ഉദ്ദേശിക്കുന്നത്.

യൂത്ത് അഗ്രോമിഷന് പദ്ധതിയുടെ ഇടുക്കി പാര്ലമെൻറ് തല ഉദ്ഘാടനം ജൂൺ 01  ഇടുക്കി മണിയാറൻകുടിയിൽ നടന്നിരുന്നു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites