Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

tPmk^v hmg¡³


.മുവാററുപുഴ മണ്ഡലം അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം, യു.ഡി.എഫ്് തിരിച്ചുപിടിച്ചു. കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായ ജോസഫ് വാഴയ്ക്കന്‍, സിററിംഗ് എം.എല്‍.എ, സി.പി.ഐയിലെ ബാബുപോളിനെ, 5163 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
   total vote-154304, Poling- 116241,
  ജോസഫ് വാഴക്കന്‍ 58012, ബാബു പോള്‍ 52849, ജിജി ജോസഫ് 4367
മൂന്നു തവണ മുവാററുപുഴയില്‍ എം.എല്‍.എ യായിരുന്ന ജോണി നെല്ലൂരിനെ പരാജയപ്പെടുത്തിയാണ്, 2006 ല്‍, 13225 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ബാബുപോള്‍ വിജയിച്ചത്. മണ്ഡലത്തിന്റെ ഘടനയില്‍, കാര്യമായ വിത്യാസമുണ്‍ടായശേഷം നടന്ന തെരഞ്ഞെടുപ്പില്‍, ബാബുപോള്‍ അടിയറവു പറഞ്ഞു. കേരള കോണ്‍ഗ്രസുകളുടെ കുത്തകയായിരുന്ന മുവാററുപുഴ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചത്. ഇതുവഴി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്് ഉണ്‍ടായ ആവേശം, ജോസഫ് വാഴയ്ക്കന്റെ വിജയത്തിന്റെ നിര്‍ണായക ഘടകമായി. 
കഴിഞ്ഞ തവണവരെ കോതമംഗലം മണ്ഡലത്തിന്റെ ഭാഗമായിരുന്ന, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, ആയവന പഞ്ചായത്തുകള്‍, മുവാററുപുഴയോട് കൂട്ടിചേര്‍ത്തതും, യു.ഡി.എഫിന് ഗുണകരമായി.
 ജനങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസമാണ് വിജയം തെളിയിക്കുന്നതെന്നും ഏറെ പ്രതീക്ഷകളോടെയാണ് ജനങ്ങള്‍ തന്നെ വിജയിപ്പിച്ചിരിക്കുന്നതെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു
    15000ത്തിലേറെ വോട്ടിന്റെ മേല്‍ക്കൈ യുഡിഎഫിനു അവകാശപ്പെടാവുന്ന മുവാറ്റുപുഴയില്‍ 5163 വോട്ടായി ലീഡു ചുരുക്കാനായത് നേട്ടമാണെന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബാബു പോള്‍ പറഞ്ഞു.
മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടി മാറ്റിയ പ്രൊഫ. ടി. ജെ ജോസഫിന്റെ വീടിരിക്കുന്ന ഭാഗം ഉള്‍പ്പെട്ട 93-)0 ബൂത്തില്‍ ബാബു പോളിനു 370 വോട്ടിന്റെ ലീഡു കിട്ടി.
ബിജെപിക്കു കഴിഞ്ഞ തവണ 2625 വോട്ടാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ സ്ഥാനാര്‍ത്ഥി ജിജി ജോസഫ് 4367 വോട്ട് നേടി നില മെച്ചപ്പെടുത്തി.
 
Tags: Joseph Vazhakkan Muvattupuzha MLA

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites