Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 കാര്‍ഷീക-വ്യവസായ വിപണന മേള

 

                      യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും കാര്‍ഷീകരംഗത്തെക്ക് ആകര്‍ഷിക്കുന്നതില്‍ കാര്‍ഷീക മേളകള്‍ക്ക് വലിയ പങ്കുണ്ടന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. കെ.എസ്.കെ.റ്റി.യു.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള കാര്‍ഷീക-വ്യവസായ വിപണന മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളകള്‍ വെറും പ്രദര്‍ശനമല്ല, അദ്ധ്യാനത്തിന്റെയും സമൂഹത്തെ തീറ്റിപോറ്റുന്നതിന്റെ പിന്നിലെ ത്യാഗത്തിന്റെ നേര്‍ക്കാഴ്ചകളാണ്. കാര്‍ഷീക മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് വരുന്നത്. കാര്‍ഷീക മേഖലയിലെ തകര്‍ച്ചക്ക് അറുതിവരുത്തുവാനായി യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുന്ന നൂതന പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണന്നും കാര്‍ഷീക മേഖലയിലെ ഉണര്‍വ്വ് കര്‍ഷക തൊഴിലാളിക്കും പ്രയോജനം ലഭിക്കുമെന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. സ്വാഗതസംഘം കണ്‍വീനര്‍ യു.ആര്‍.ബാബു അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, എം.എ.സഹീര്‍, കെ.ജി.അനില്‍കുമാര്‍, എം.കെ,ദിലീപ്, ഒ.കെ.മോഹനന്‍, പി.എ.സമീര്‍ എന്നിവര്‍ പ്രസംഗിച്ചു. 80.000-ചതുരശ്ര അടിയില്‍ തീര്‍ത്ത പന്തലാണ് മേളക്കായി ഒരുക്കിയിരിക്കുന്നത്. കാര്‍ഷീക സംസ്‌കൃതിയും കേരളത്തനിമയും വിളിച്ചോതുന്ന തീംപവലിയനാണ് മേളയിലെ ആദ്യഇനം. ഇതോടൊപ്പം കാര്‍ഷീക ഉപകരണങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുന്ന ഹെറിറ്റേജ് മ്യൂസിയവും അതിവിപുലമായ പുഷ്പമേളയും കാര്‍ഷീക വിളകളുടെയും കാര്‍ഷീക യന്ത്രസാമഗ്രികളുടെയും പ്രദര്‍ശനവും നടക്കും. നിരവധി വാഹനങ്ങളുടെ പ്രദര്‍ശനമുള്ള ഓട്ടോ ഷോ, നിരവധി സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വാകാര്യ കമ്പനികളുടെ അടക്കമുള്ള കണ്‍സ്യൂമര്‍ എക്‌സിബിഷന്‍, അലങ്കാര മത്സ്യ പ്രദര്‍ശനം, വളര്‍ത്തു പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനത്തിനുമായി 1200-ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പവലിയനാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടതെ വിപുലമായ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കാര്‍ഷീക നഴ്‌സറികള്‍ ഉല്‍പ്പാദിപ്പിക്കുന്ന തൈകള്‍ കാണുന്നതിനും വാങ്ങുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. 10-ല്‍ അധികം ഇനങ്ങളുള്ള അമ്യുസ്‌മെന്റ് പാര്‍ക്കാണ് മേളയിലെ മുഖ്യ ആകര്‍ഷണം. കാണികളില്‍ വിസ്മയം ഉളവാക്കുന്ന  നിലയില്‍ സജ്ജീകരിച്ചിട്ടുള്ള നാല് മൂവിംഗ് ആനിമല്‍സും മ്യൂസിക്കല്‍ വാട്ടര്‍ ഫൗണ്ടനും ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് സംസ്ഥാനത്തെ പ്രധാന പ്രഫഷ്ണല്‍ കലാസമിതികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും 30-രൂപയാണ് ടിക്കറ്റ് നിരക്ക്.കുട്ടികള്‍ക്ക് 20-രൂപയും എല്ലാദിവസവും രാവിലെ 9-മുതല്‍ രാത്രി 10-വരെയാണ് മേള കാണാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites