Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

വനിതാ മിത്രം

 സംസ്ഥാനത്ത് മുട്ട ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുതിനായി  കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷൻ നടപ്പിലാക്കുന്ന 1 കെപ്‌കോ വനിതാ മിത്രം പദ്ധതിക്ക് ആവോലി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വനിത മിത്രം പദ്ധതിയുടെ  ഉദ്ഘാടനം എല്‍ദോ എബ്രഹാം എംഎല്‍എ നിര്‍വ്വഹിച്ചു.
കോഴിത്തീറ്റ വിതരണം കെപ്‌കോ ചെയര്‍മാന്‍ എസ്.കുട്ടപ്പചെട്ടിയാര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സൺ ഷെല്‍മി ജോസ് മത്തായി പദ്ധതിവിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ സിദ്ധീഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കെ.അജി, പി.റ്റി.മനോജ്, ജനതാദള്‍ മണ്ഡലം പ്രസിഡന്റ് മാത്യൂ ജോൺ,കേരള കോഗ്രസ്(ജെ)മണ്ഡലം പ്രസിഡന്റ് തോമസ് പുന്നയ്ക്കപടവില്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബല്‍ക്കീസ് റഷീദ്, ജോര്‍ജ് ജോൺ ജോജി ജോസ്, ഷിബു ജോസ്, ഷിമ്മി തോംസൺ,ലിന്‍സി ടൈറ്റസ്, ഗീത ഭാസ്‌കരന്‍ എിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടു 1000-കുടുംബശ്രീ വനിതകള്‍ക്ക് 10-കോഴികള്‍ വീതം  10000-മുട്ടകോഴികളെയും 10-കിലോ കോഴി തീറ്റയും മരുന്നുമാണ് വിതരണം ചെയ്യുന്നത്.  പദ്ധതിയില്‍ അംഗമാകുന്ന ഗുണഭോക്താവ് 250-രൂപ ഗുണഭോകൃത വിഹിതം അടയ്ക്കണം. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്. മുട്ട ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്


 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites