Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 രാഷ്ട്രീയ സ്വാസ്തിക്ക്  ഭീമ യോജന പദ്ധതി

 

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ അതുരസേവന രംഗത്ത് മികവിന്റെ കേന്ദ്രമായ പണ്ടപ്പിള്ളി സി.എച്ച്.സിയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷ്യൂറന്‍സ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്തിക്ക്  ഭീമ യോജന (ആര്‍.എസ്.ബി.വൈ) പദ്ധതിക്ക് തുടക്കമായി. പണ്ടപ്പിള്ളി സി.എച്ച്.സി.അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എംഎല്‍എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി അധ്യക്ഷത വഹിച്ചു.. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് ,ആരോഗ്യ ഇന്‍ഷ്യൂറന്‍സ് (ആര്‍.എസ്.ബി.വൈ)ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജാസ്, ആരോഗ്യ കേരളം(എന്‍.എച്ച്.എം) ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് നമ്പേലി, ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.കെ.മോഹന്‍ദാസ്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എന്‍.കെ.ഹസൈനാര്‍, പി.ആര്‍.ഒ. താര.ആര്‍.നമ്പൂതിരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ചിന്നമ്മ ഷൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഒ.പി.ബേബി, ജോസി ജോളി വട്ടക്കുഴി, മെമ്പര്‍മാരായ പായിപ്ര കൃഷ്ണന്‍, ബാബു ഐസക്ക്, ടി.എം.ഹാരിസ്, ഒ.സി.ഏലിയാസ്, സുഭാഷ് കടക്കോട്, സ്മിത സിജു, ലിസ്സി ജോളി ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന മോഹനന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി കുര്യാക്കോ, സാബു പോതൂര്‍, റാണി ജെയ്‌സണ്‍ വാര്‍ഡ് മെമ്പര്‍ സി.എച്ച്.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നിലവില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് ആര്‍എസ്ബിവൈ പദ്ധതി നടന്ന് വരുന്നത്. പണ്ടപ്പിള്ളി സിഎച്ച്‌സിയില്‍ പദ്ധതി നടപ്പിലാക്കുന്നതോടെ നിയോജകമണ്ഡലത്തിലെ രണ്ടാമത്തെ ആര്‍എസ്ബിവൈ പദ്ധതി നടപ്പിലാക്കുന്ന കേന്ദ്രമായി മാറുകയും പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് തുകയുടെ സേവനം കൈപ്പറ്റാന്‍ സാധിക്കും. ആര്‍എസ്ബിവൈ കാര്‍ഡ് കൊണ്ട് വരുന്ന കിടപ്പ് രോഗികള്‍ക്ക് ആശുപത്രിയില്‍ നിലവിലുള്ള സേവനങ്ങള്‍ക്ക് പുറമേ മികച്ച സ്‌കാനിംഗ് സൗകര്യം, ലാബ് ടെസ്റ്റ് കൂടുതല്‍ മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പ് വരുത്തുവാന്‍ സാധിക്കും. ആരക്കുഴ പഞ്ചായത്ത് കൂടാതെ പാലക്കുഴ, ഇലഞ്ഞി, ആവോലി, കല്ലൂര്‍ക്കാട്, ആയവന, മാറാടി, മഞ്ഞള്ളൂര്‍ എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്നും ആരോഗ്യ ഇന്‍ഷ്യൂറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്കും പുതുക്കിയവര്‍ക്കും ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും. 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites