Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 പൗരസമിതി വാര്‍ഷികം 


മൂവാറ്റുപുഴ പൗരസമിതിയുടെ 19-മത് വാര്‍ഷിക സമ്മേളനം എല്‍ദോ എബ്രാഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി  അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ  ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.എ.സഹീര്‍ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ പൗരസമിതി രക്ഷാധികാരി ജിജോ പാപ്പാലില്‍, ട്രഷറര്‍  എം.ബി.സന്തോഷ് കുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ.അബ്ദുള്‍ സലാം, നഗരസഭ കൗണ്‍സിലര്‍മാരായ ഉമാമത്ത് സലിം , സി.എം.ഷുക്കൂര്‍, പി .വൈ .നൂറുദ്ദീന്‍, ഷൈല അബ്ദുള്ള, സുമിഷ നൗഷാദ്, ജെയ്‌സണ്‍ തോട്ടത്തില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ്  സി.എസ്. അജ്മല്‍ ചക്കുങ്ങല്‍, പൗരസമിതി സെക്രട്ടറി ഷാഹുല്‍ ഹമീദ്,ഭാരവാഹികളായ എം.ടി.സന്തോഷ്, പരീത് ഇഞ്ചക്കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.  വാര്‍ഷീകാഘോഷത്തോടനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പും, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites