Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 പേരമംഗലം അപ്‌കോസ് ഡയറി


പേരമംഗലം അപ്‌കോസ് ഡയറിയില്‍ മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ വാങ്ങിയ കംമ്പ്യൂട്ടറിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ക്ഷീരവര്‍ദ്ധനി റിവോള്‍വിംഗ് ഫണ്ട് 2016-17ന്റെ ധനസഹായ വിതരണവും ക്ഷീരകര്‍ഷക സമ്പര്‍ക്കപരിപാടിയും നടന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആയവന പഞ്ചായത്ത് പ്രസിഡന്റ് സാബു വള്ളോംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ക്ഷീരവര്‍ദ്ധനി റിവോള്‍വിംഗ് ഫണ്ട് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.റ്റി.അബ്രഹാം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനീസ് ക്ലീറ്റസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ്, ജോര്‍ജ് കക്കുഴി, ജാന്‍സി ജോര്‍ജ്, ലിസ്സി ജോളി, ബേബി കുര്യന്‍, ജോളി.പി.ജോര്‍ജ്, സംഘം പ്രസിഡന്റ് ജോയി ജോസഫ്, സെക്രട്ടറി ബാബു പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പാല്‍ ഉല്‍പ്പാദനം സ്വയം പര്യാപ്തയിലേക്ക് എന്ന വിഷയത്തില്‍ മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ അഞ്ജു കുര്യനും, ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ മൂവാറ്റുപുഴ ബ്ലോക്ക് ഡയറിഫാം ഇന്‍സ്‌പെക്ടര്‍ എലിസബത്ത്.സി.ജോര്‍ജ് എന്നിവര്‍ ക്ലാസ്സെടുത്തു 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites