Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

അധ്യാപക സംസ്ഥാന അവാര്‍ഡ് 

  മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അധ്യാപിക സി.എന്‍.കുഞ്ഞുമോള്‍ക്ക്. കെ.എസ്.ടി.എ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റാണ്. മലയാളം അധ്യാപക പരിശീലന ഗ്രൂപ്പിന്റെ ഡി.ആര്‍.ജി.ആയിരുന്നു. ഇപ്പോള്‍ എസ്.ആര്‍.ജിയായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ സാഹിതി സംഗമത്തിന്റെ മികച്ച ഭാക്ഷാ അധ്യാപികക്കുള്ള സാഹിത്യ മിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ കണ്‍വീനറായി പത്ത് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ അഭിരുചി വളര്‍ത്തുന്നതിന് സ്‌കൂള്‍ തലത്തിലും ഉപജില്ലാ, റവന്യൂ ജില്ലാ തലങ്ങളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. മലയാള ഭാഷ പഠനത്തില്‍ കുട്ടികള്‍ക്ക് മികവ് പുലര്‍ത്തുന്നതിന് വളരെ നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിട്ടുള്ള മലയാളം അധ്യാപികയാണ് കുഞ്ഞുമോള്‍. കവിത രചന മത്സരങ്ങളില്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ കുഞ്ഞുമോളുടെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഴുവന്നൂര്‍ ചെമ്പനാല്‍ പരേതരായ നാരായണന്റെയും തങ്കമ്മയുടെയും മകളാണ് മഴുവന്നൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, മഴുവന്നൂര്‍ എം.ആര്‍.എസ്.വി.ഹൈസ്‌കൂള്‍, മൂവാറ്റുപുഴ നിര്‍മ്മല കോളേജ്, ഇടപ്പിള്ളി ഗവണ്‍മെന്റ് ടി.ടി.ഐ, തൃശ്ശൂര്‍ ഐ.എ.എസ്.റ്റി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
1985-ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിച്ചാണ് കുഞ്ഞുമോള്‍ ടീച്ചര്‍ തന്റെ അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചത്.  മൂന്ന് വര്‍ഷത്തോളം മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളിലും പിന്നീട് എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ താല്‍ക്കാലിക ജോലി ചെയ്തു. 1990-ല്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് സ്ഥിര നിയമനം. 98-ല്‍ എറണാകുളം ജില്ലയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 2006-ല്‍ ഹൈസ്‌കൂള്‍ മലയാള അധ്യാപികയായി സ്ഥാനകയറ്റം ലഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം അധ്യാപികയായി ജോലി നോക്കി വരികയാണ് കുഞ്ഞുമോളെ തേടി സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് എത്തുന്നത്. അധ്യാപന വൃത്തിയിലെ പാഠ്യ-പാഠ്യേതര രംഗത്തെ പ്രവര്‍ത്തനത്തിലൂടെ നല്‍കിയ സേവനത്തിന് ലഭിച്ച അംഗീകാരമണിത്.

കവിയും പുരോഗമന കലാസാഹിത്യ സംഘം എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും കെ.എസ്.ആര്‍.ടി.സി.മുന്‍ജീവനക്കാ
രനുമായ കുമാര്‍.കെ.മുടവൂരിന്റെ ഭാര്യയാണ്. ബംഗ്ലൂരു കാനറ ബാങ്ക് പ്രൊബഷണറി ഓഫീസര്‍ ശ്രീരാഗ്.കെ.കുമാറും കോതമംഗലം എം.എ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രീരഞ്ജിനി.കെ.എന്നിവരാണ് മക്കള്‍. 
 
Tags: school

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites