Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ഗൃഹോപകരണ വായ്പ മേള 

  
മുളവൂര്‍ അര്‍ബണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹന, ഗൃഹോപകരണ വായ്പ മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് പി.എം.അസീസ് അധ്യക്ഷനായി. ടി.കെ.അലിയാര്‍, എം.കെ.മുഹമ്മദ് മാസ്റ്റര്‍, കെ.എം.മൈതീന്‍, എം.എം.എല്‍ദോസ്, എം.ഐ.കുഞ്ഞുമൈതീന്‍,എ.കെ.സുകുമാരന്‍, എം.എം.ഷക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു. വായ്പ മേളയോടനുബന്ധിച്ച് ഇരുചക്ര വാഹനങ്ങളും കമ്പ്യൂട്ടറുകള്‍, ലാപ് ടോപ്പുകള്‍, ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ തുടങ്ങിയവയാണ് തവണ വ്യവസ്ഥയില്‍ വായ്പയായി വിതരണം ചെയ്യുന്നത്. ചടങ്ങില്‍ എസ്.എസ്.എല്‍.സി.അവാര്‍ഡുകളുടെ വിതരണവും, ചികിത്സാ ധനസഹായ വിതരണവും നടന്നു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites