Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 GEHS കൊയ്ത്ത് ഉത്സവം. 


 നാടന്‍ കൊയ്ത്ത് പാട്ടിന്റെ താളത്തോടെ കിഴക്കേകര ഈസ്റ്റ് ഹൈസ്‌കൂളില്‍ കൊയ്ത്ത് ഉത്സവം. സ്‌കൂള്‍ മുറ്റത്ത് കുട്ടികളുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പാണ് ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും നാട്ടുകാരുമെത്തിയതോടെ ആഘോഷമായി മാറിയത്. കുട്ടികളില്‍ കൃഷിയുടെ ബാലപാഠമൊരുക്കുന്നതിനാണ് അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ കരനെല്‍ കൃഷി ആരംഭിച്ചത്. നെല്‍വിതയും, കളപറിയ്ക്കലും, കൊയ്ത്തും കുട്ടികളില്‍ കാര്‍ഷീക വിജ്ഞാനമൊരുക്കി. 120-ദിവസം മൂപ്പുള്ള ഹ്രസ്വ എന്ന നെല്ലിനമാണ് കൃഷി വകുപ്പ് കുട്ടികള്‍ക്കായി നല്‍കിയത്. കൃഷി അസിസ്റ്റന്റ് പ്രസാദിന്റെ ഉപദേശവും ഇടപെടലും വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. കേരളത്തിലെ നെല്‍പ്പാടങ്ങളിലേയ്ക്ക് യുവതലമുറയെ നയിക്കുവാനും കൊയ്ത്ത് ഉത്സവം ജനകീയ സന്ദേശവുമായി മാറുകയായിരുന്നു.

                         കൊയ്ത്ത് ഉത്സവം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.തിലകന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എം.സീതി, പ്രമീള ഗിരീഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.എ.അബ്ദുല്‍സലാം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.സാവിത്രി, പി.ടി.എ പ്രസിഡന്റ് കെ.പി.അനസ്, കൃഷി ഓഫീസര്‍ എന്‍.ജി.ജോസഫ്, കെ.രാധാകൃഷ്ണന്‍, ഗോപകുമാര്‍, കെ.എം.ഗോപി, എ.മമ്മി, ബിനുമോന്‍ മണിയംകുളം, പി.ടി.എ, മാതൃസംഗമം, സ്‌കൂള്‍ സംരക്ഷണ സമിതി ഭാരവാഹികള്‍, രക്ഷിതക്കള്‍, കര്‍ഷകര്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു 
 
Tags: school

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites