Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

മുളങ്കാടിന്റെ കാവല്‍



                               
മൂവാറ്റുപുഴയാറിന് ഇനി മുളങ്കാടിന്റെ കാവല്‍. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് മുള നടല്‍ പദ്ധതിയ്ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 57-കിലോമീറ്റര്‍ പഴയോരം സംരക്ഷിക്കുന്നതിന് മുള വച്ച് പിടിപ്പിക്കുന്ന പദ്ധതിയ്ക്കാണ് ആനിക്കാട് വട്ടകുടി കടവില്‍ തുടക്കമായത്. രൂക്ഷമായ മണല്‍ വാരലിനെ തുടര്‍ന്ന് തകര്‍ന്ന പുഴയോരത്തെ ഹരിതാഭമാക്കി മണ്ണൊലിപ്പും, തിട്ട് ഇടിയലില്‍ നിന്നും സംരക്ഷിക്കാന്‍ പദ്ധതി സഹായകമാകും. പുഴയോര സംരക്ഷണത്തിനായി 2016-17 സാമ്പത്തീക വര്‍ഷത്തില്‍ എട്ട് ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് അതിര്‍ത്തിയില്‍ വരുന്ന 57-കിലോമീറ്റര്‍ പുഴയോരത്ത് 30,000 മുള തൈകള്‍ നടുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.  
                                കോണ്‍ഗ്രീറ്റ് നിര്‍മിതികള്‍ പുഴയുടെ സൗന്ദര്യത്തെയും ഓരങ്ങളെയും പ്രകൃതിദത്തമായി കാത്ത് സൂക്ഷിക്കാനാകില്ലന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. പുഴയുടെ സംരക്ഷണം നാടിന്റെ സുസ്ഥിര വികസനത്തിന്റെ പരമപ്രധാനമാണ്.അതിന് പ്രകൃതിയുടെ വഴിതേടിയത് മതൃകാപരമാണന്നും മന്ത്രി പറഞ്ഞു. പൊതുസമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരിസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ജോര്‍ഡി.എന്‍.വര്‍ഗീസ്, സാബു വള്ളോംകുന്നേല്‍, ജോസി ജോളി, ജാന്‍സി ജോര്‍ജ്, ഒ.പി.ബേബി, സുഭാഷ് കടക്കോട്, എം.കെ.അജി, ജോര്‍ജ് മോനിപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന പരിസ്ഥിതി ക്ലാസ്സിന് പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, അസീസ് കുന്നപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. മൂവാറ്റുപുഴ നിര്‍മ്മല കോളേജ്, മുളവൂര്‍ ഇലാഹിയ എഞ്ചിനിയറിംഗ് കോളേജ് എന്‍.എസ്.എസ്.വോളന്റിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികളും, കുടുംബശ്രീ പ്രവര്‍ത്തകരും മുള തൈ നടലിന് നേതൃത്വം നല്‍കി.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites