Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ബോധവല്‍ക്കരണ പതിപ്പുകള്‍

 
                           പ്രകൃതി ദുരന്തങ്ങളില്‍ നിന്നും അതിജീവിക്കുന്നതിനുള്ള ബോധവല്‍ക്കരണ പതിപ്പുകളുയുമായി മുളവൂര്‍ എം.എസ്.എം.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. 
മൂവാറ്റുപുഴ: തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും അതിജീവിക്കുന്നതിനുള്ള ബോധവല്‍ക്കരണ പതിപ്പുകളുയുമായി മുളവൂര്‍ എം.എസ്.എം.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തെ നടുക്കിയ ഓഖി കൊടുംങ്കാറ്റിന്റെ പശ്ചാതലത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും ഇത്തരത്തില്‍ പതിപ്പ് പുറത്തിറക്കിയത്. സ്‌കൂലിലെ 800-ഓളം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിത്യസ്ഥങ്ങളായ പതിപ്പുകളാണ് തയ്യാറാക്കിയത്. കൊടുങ്കാറ്റിന്റെ ദുരന്ത ദൃശ്യങ്ങളും, പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള ബോധവല്‍ക്കരണ കുറിപ്പുകളും അടങ്ങിയതായിരുന്നു പതിപ്പ്. സ്‌കൂള്‍ മാനേജര്‍ എം.എം.കുഞ്ഞുമുഹമ്മദ് പതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.എം.സല്‍മത്ത് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. എം.എ.ഫാറൂഖ്, മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു.
 
Tags: school

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites