Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 ഹൈടെക് പ്ലഗ് നഴ്‌സറി


 മണ്ണില്‍ പണിയെടുക്കുന്നവന്റെ ക്ഷേമത്തിനൊപ്പം നാടിന്റെ കാര്‍ഷീക സംസ്‌കാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂവാറ്റുപുഴ നടുക്കര ഹൈടെക് പ്ലഗ് നഴ്‌സറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷീക രംഗത്ത് പ്രത്യേകതയുള്ള നാടാണ് കേരളം. ഫലഭൂഷ്ഠമായ മണ്ണും, അതോടൊപ്പം കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയും, ജലസമൃദ്ധിയുമെല്ലാം നമ്മുടെ നാട്ടിലെ കാര്‍ഷീക മേഖലയെ വൈവിദ്യപൂര്‍ണ്ണമാക്കുകയാണ്. എന്നാല്‍ കാര്‍ഷീക ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ നാം ഇന്ന് ഉര്‍ജ്ജസ്വലമാണന്ന് പറയാന്‍ കഴിയില്ല. ഇത്‌പോലെയുള്ള നഴ്‌സറികള്‍ ആരംഭിക്കുമ്പോള്‍ കാര്‍ഷീക മേഖലയ്ക്ക് ഉണര്‍വ്വും, കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കള്‍ ലക്ഷ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. നേരത്തെ പച്ചക്കറി കൃഷിയ്ക്ക് വിത്തുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ വിത്തുകള്‍ക്ക് പകരം തൈകള്‍ വ്യാപകമായി ഉപയോഗിക്കുന്നരീതി വന്ന്കഴിഞ്ഞതോടെ വിത്ത് മുളയ്ക്കാതെയുണ്ടാകുന്ന നഷ്ടവും, സമയലാഭവും കര്‍ഷകര്‍ക്ക് നേട്ടമായിരിക്കുകയാണന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാനത്തെ കാര്‍ഷീകരംഗം സ്വയം പര്യാപ്തത നേടുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും, മികച്ച ഗുണനിലവാരമുള്ള വിത്തുകളുടെ അഭാവം കാര്‍ഷീക മേഖലയില്‍ തിരിച്ചടി നേരിട്ടിട്ടുണ്ടന്നും, ഇതിന് വി.എഫ്.പി.സി.കെ.യുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹൈടെക് പ്ലഗ് നഴ്‌സറിയ്ക്ക് സാധിക്കുമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. എല്‍ദോ എബ്രഹാം എം.എല്‍.എ സ്വാഗതം പറഞ്ഞു. മുന്‍എം.പി.ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍എം.എല്‍.എമാരായ ബാബു പോള്‍, ഗോപി കോട്ടമുറിയ്ക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ജോര്‍ഡി.എന്‍.വര്‍ഗീസ്, വള്ളമറ്റം കുഞ്ഞ്, കാര്‍ഷീക വികസനവകുപ്പ് ക്ഷേമ ഡയറക്ടര്‍ എ.എം.സുനില്‍കുമാര്‍, കൃഷിവകുപ്പ് പ്രിന്‍സിപ്പള്‍ ഓഫീസര്‍ എം.ശ്രീദേവി, വി.എഫ്.പി.സി.കെ ബോര്‍ഡ് മെമ്പര്‍മാരായ സിറില്‍ കുര്യാക്കോസ്, കെ.എന്‍.രാമകൃഷ്ണന്‍, കെ.ആര്‍.മോഹനന്‍പിള്ള, മല്ലിക ദേവി, പ്രൊജക്ട് ഡയറക്ടര്‍ പി.ജെ.ശിവകുമാര്‍, വി.എഫ.്പി.സി.കെ.സി.ഇ.ഒ എസ്.കെ.സുരേഷ്, എം.ആര്‍.പ്രഭാകരന്‍, പി.കെ.ബാബുരാജ്, മൊയ്തീന്‍ ഷാ, വര്‍ഗീസ് മറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു. 
      കേരളത്തിലെ ആദ്യത്തേതും, ഇന്ത്യയില്‍  സര്‍ക്കാര്‍ മേഖലയില്‍ ഹൈടെക്ക് നേഴ്‌സറികളില്‍ രാണ്ടാമത്തെ സംരംഭവുമാണ് വി.എഫ്.പി.സി.കെ.  നേതൃത്വത്തില്‍  എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ നടുക്കരയില്‍ 4.09-ഏക്കറില്‍ ആര്‍.കെ.വി.വൈ പദ്ധതിയുടെ ധനസഹായത്തോടുകൂടി 11.35 കോടി രൂപ മുതല്‍ മുടക്കിയാണ്  ഹൈടെക് പച്ചക്കറി തൈ ഉല്‍പാദന കേന്ദ്രം വി. എഫ്. പി. സി. കെ യുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പ്രതി വര്‍ഷം രണ്ട് കോടി ഹൈബ്രിഡ് പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ യൂണിറ്റില്‍ 1536-സ്‌ക്വയര്‍ മീറ്റര്‍ വീതം വലിപ്പം ഉള്ള നാല് പോളി ഹൗസുകള്‍, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ്, വിത്ത് നടീല്‍  യൂണിറ്റ്, ഓഫീസ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടുന്നു. പോട്ടിംഗ് മിശ്രിതം യന്ത്രസഹായത്തോടെ നന്നായി സംയോജിപ്പിച്ച്  യന്ത്രവല്‍കൃതമായി തന്നെ പ്ലാസ്റ്റിക്ക് പ്രോട്രേകളില്‍ നിറയ്ക്കുന്നു.  ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ യന്ത്രസഹായത്തോടെ നടുകയും അതു കണ്‍വേയര്‍ വഴി പോളി ഹൗസുകളില്‍ എത്തിക്കുകയും ചെയ്യും. ഇവിടെ തൈ വളരുന്നതിനു വേണ്ടി സൂര്യപ്രകാശം, താപം, ഈര്‍പ്പം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. താപനില നിയന്ത്രിക്കുതിനായി യന്ത്രവല്‍കൃത ഷേയ്ഡ് നെറ്റുകള്‍ ഉപയോഗപ്പെടുത്തുന്നു.   കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഫെര്‍ട്ടഗേഷനിലൂടെ പോളി ഹൗസില്‍ ഘടിപ്പിച്ചിരിക്കു ബൂമറുകളുടെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ വളപ്രയോഗം സാധ്യമാക്കുന്നു.  ആവശ്യാനുസരണം ജലസേചനം നടത്തുതിനും ഇതു വഴി സാധിക്കും.  രോഗകീടബാധ നിയന്ത്രണത്തിനു വേണ്ടി സസ്യ സംരക്ഷണ മുറകളും ഇവിടെ അനുവര്‍ത്തിക്കുന്നു. പോളി ഹൗസുകളില്‍ വിളകളുടെ മുളയ്ക്കുതിനുള്ള കാലദൈര്‍ഘ്യം അനുസരിച്ച് ഏകദേശം 25 മുതല്‍ 40 ദിവസത്തിനുള്ളില്‍  ഹാര്‍ഡനിംഗ് ചെയ്ത തൈകള്‍ കൃഷിക്കാര്‍ക്ക് വിതരണം ചെയ്യുതിന് സജ്ജമാകും. പ്ലഗ് നേഴ്‌സറികളില്‍ തയ്യാറാവുന്ന തൈകളുടെ വേരുപടലം നടീല്‍ മാധ്യമമായ കൊക്കോപീറ്റില്‍ ചുറ്റിയിരിക്കുതിനാല്‍ കൃഷിയിടങ്ങളിലേക്ക് കേടുപാടുകള്‍ കൂടാതെ കൊണ്ടുപോകുവാന്‍ കഴിയും. മാത്രവുമല്ല കൃഷിയിടങ്ങളില്‍ വേരുപൊട്ടാതെ പറിച്ചു നടുതിനും സാധ്യമാണ്. പൂര്‍ണ്ണമായും യന്ത്രവല്‍കൃതമായ ഈ നേഴ്‌സറിയില്‍ ശാസ്ത്രീയ പരിചരണങ്ങളാണ് പച്ചക്കറി തൈ ഉത്പാദനത്തിനു സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഉല്‍പാദിപ്പിക്കുന്ന തൈകള്‍ക്ക് കൃഷിയിടങ്ങളില്‍ നല്ല വളര്‍ച്ചയും, ആരോഗ്യവും, രോഗപ്രതിരോധശേഷിയും ഉണ്ടാകും. കേരളത്തില്‍ പച്ചക്കറി കൃഷിയുടെ വ്യാപനത്തിനും, ഭക്ഷ്യസുരക്ഷയ്ക്ക് വഴിയൊരുക്കുന്നതിനും പദ്ധതി സഹായകരമാകും.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites