Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ആമിന സലീം 

പ്രഭാഷണ കലയിലെ പെണ്‍കരുത്ത് വിളിച്ചോതി വേദിയില്‍ കത്തികയറിയ ആമിന സലീം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം പ്രസംഗമത്സരത്തില്‍ ഒന്നാമതെത്തി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആമിന സലീം അധ്യാപക ദമ്പതിമാരായ മുളവൂര്‍ മരങ്ങാട്ട് സലീം-സുബൈദ ദമ്പതികളുടെ മകളാണ്. മാറുന്ന കേരളവും മായുന്ന നന്മകളും എന്ന വിഷയമാണ് തെരഞ്ഞെടുത്തത്. പ്രസംഗകലയുടെ സൗന്ദര്യമാകെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ കൊച്ചുപ്രതിഭയുടെ പ്രകടനം. നീണ്ടകരഘോഷത്തോടെയാണ് ആമിനയുടെ വാക്കുകള്‍ സദസ് സ്വീകരിച്ചത്. സാമൂഹികമായും സാംസ്‌കാരികമായും എല്ലാ മേഖലകളിലും കേരളം മുന്നിട്ട് നില്‍ക്കുമ്പോഴും മാനുഷിക മൂല്യങ്ങളുടെ കുറവുമൂലം സംസ്ഥാനത്തെ പിന്നോട്ടടിക്കുന്നുണ്ട് എന്ന സത്യം നാം തിരിച്ചറിയണം, സ്വാര്‍ത്ഥതയുടെയും അസൂയയുടെയും പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ കലഹിക്കുന്നു. ധാര്‍മിക മൂല്യങ്ങളെ കാറ്റില്‍ പറത്തുകയും, ബന്ധങ്ങള്‍ക്ക് ഇന്ന് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. അഴിമതിക്കും അക്രമവും സ്വജനപക്ഷപാതവും കേരളത്തിലും കൊടികുത്തിവാഴുന്നു മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഒരു യുവതലമുറയാണ് ഇന്ന് കേരളത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൂല്യാധിഷ്ഠിമൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കുമെന്നും ആമിന ചൂണ്ടികാട്ടി.  മൂവാറ്റുപുഴയില്‍ നടന്ന എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷവും മലയാളം പ്രസംഗത്തിന് ഈ കൊച്ചുമിടുക്കിക്കായിരുന്നു ഒന്നാം സ്ഥാനം. ഈവര്‍ഷം നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ പ്രസംഗത്തിന് ഒന്നാം സ്ഥാനം നേടി. 
 
Tags: school

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites