Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 ജനകീയ പ്രതിഷേധ ജ്വാല 


 
മൂവാറ്റുപുഴയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും കുട്ടികളെ തട്ടികൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ നടന്നിട്ടും അധികാരികളുടെ ഭാഗത്തു നിന്നും നിസ്സംഗത തുടരുന്നതില്‍ പ്രതിഷേധിച്ചും, കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുക, കുടുംബക്കാരുടെ ആശങ്കയകറ്റുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വാട്‌സപ്പ് കൂട്ടായ്മയായ മിഷന്‍ കെയര്‍ മൂവാറ്റുപുഴയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധജ്വാല തെളിയിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
                     മിഷന്‍ കെയര്‍ മൂവാറ്റുപുഴയുടെ ചെയര്‍മാന്‍ റഫീഖ് പൂക്കടശ്ശേരി, കണ്‍വീനര്‍ സാദിക്കലി, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുല്‍ സലാം, പി.വൈ.നൂറുദ്ദീന്‍, കെ.ബി.ബിനീഷ് കുമാര്‍, ഡോ.ജോസുകുട്ടി ഒഴുകയില്‍, എല്‍ദോ ബാബു വട്ടകാവില്‍, റഹീം പൂക്കടശ്ശേരി, ഫഹദ് എവറസ്റ്റ്, ഫൈസല്‍ മംഗലശ്ശേരി, യൂസഫ് അന്‍സാരി, റിഷാദ് തോപ്പികുടി, നജീര്‍ ഉപ്പൂട്ടിങ്കല്‍, എം.എം.സബീര്‍, ഷാജി പാലത്തിങ്കല്‍, ബിനു മാറാടി, എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ച്ചയായി മൂന്ന് കുട്ടികളെ മൂവാറ്റുപുഴയില്‍ തട്ടികൊണ്ട് പോകാനുള്ള ശ്രമം നടന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുളവൂര്‍ മു ളാട്ട് അബ്ദുല്‍ സലാമിന്റെ മകന്‍ അഫ്രിന്‍സലാം (10)നെ കാറിലെത്തിയ സംഘം തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ച പെരുമറ്റം ഫ്രഷ് കോള ജംഗ്ഷനില്‍ ആക്കടയില്‍ ഷാജഹാന്റെ ഒന്നര വയസുള്ള കുട്ടിയെ ബൈക്കിലെത്തിയ അജ്ഞാതന്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാതാവിന്റെ കൈയ്യില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച കടവുംപാട് പൈനായില്‍ അഷറഫിന്റെ മകന്‍ അബി(4) മാതാവ് അജ്നു വിനൊപ്പം  കടവുംപാട് തന്നെയുള്ള നേഴ്സറിയിലേക്ക് പോകുമ്പോള്‍ ആസാദ് റോഡ് ഭാഗത്തു നിന്നും എത്തിയ കാറ് ഇവരുടെ മുന്നില്‍ നിറുത്തി യശേഷം കുട്ടിയോട് കാറില്‍ കയറാനാവശ്യപെടുകയായിരുന്നു.തുടര്‍ച്ചയായി കുട്ടികളെ തട്ടികൊണ്ട് പോകാനുള്ള ശ്രമം പ്രദേശ വാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പോലീസ് അന്വോഷണം ഊര്‍ജ്ജിതമാക്കിയെന്ന് പറയുമ്പോഴും പ്രതികളെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മിഷന്‍ കെയര്‍ മൂവാറ്റുപുഴയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തെളിച്ചത്.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites