Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

എസ്.വൈ.എസ്. സാന്ത്വനം പൊതിച്ചോര്‍ വിതരണം 

 സുന്നീ യുവജന സംഘം സാന്ത്വന വാരാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ സോണ്‍ സാന്ത്വനം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ആരംഭിച്ചു. മൂവാറ്റുപുഴ നഗരസഭ വൃദ്ധസദനമായ സ്‌നേഹ വീടിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയാണ് പൊതിച്ചോര്‍ പദ്ധതിയ്ക്ക് തുടക്കമായത്. എസ്.വൈ.എസ്. സാന്ത്വനം ക്ലബ്ബ് അംഗങ്ങള്‍ സ്വരൂപിക്കുന്ന പൊതിച്ചോര്‍ എല്ലാ ആഴ്ചയിലും ഒരു ദിവസം അന്തേവാസികള്‍ക്ക് നല്‍കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം സയ്യിദ് അഹമ്മദുല്‍ ബദവി തങ്ങള്‍ സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ബി.ബിനീഷ് കുമാറിന് പൊതിച്ചോര്‍ കൈമാറി ഉദ്ഘാടനം ചെയ്തു. നിയാസ് ഹാജി രണ്ടാര്‍, വി.എസ്.അഹമ്മദ് മുസ്ലിയാര്‍, പി.എ.ബഷീര്‍ മാസ്റ്റര്‍ പെരുമറ്റം, മുഹമ്മദ് ഷഫീഖ്, സാന്ത്വനം ക്ലബ്ബ് അംഗങ്ങളായ മാഹിന്‍ തോപ്പില്‍, അനസ് പുഴക്കര, ജമാല്‍ കൂവ്വക്കാടന്‍ എന്നിവര്‍ സമ്പന്ധിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനം സ്‌നേഹവീട് കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് നടന്ന് വരുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി തെരവില്‍ അലയുന്നവര്‍ക്ക് ആഹാരം നല്‍കി വരുന്നു. വിവിധ സന്നദ്ധ സംഘടനകളുടെയും ജനകീയ കൂട്ടായ്മകളുടെയും സഹയത്തോടെയാണ് സ്‌നേഹവീട് അഗതികള്‍ക്ക് തുണയായി പ്രവര്‍ത്തിക്കുന്നത്. 

എസ്.വൈ.എസ്.മൂവാറ്റുപുഴ സോണ്‍ സാന്ത്വനം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നഗരസഭ വൃദ്ധസദനം സ്‌നേഹ വീട്ടില്‍ ആരംഭിച്ച പൊതിച്ചോര്‍ വിതരണം സയ്യിദ് അഹമ്മദുല്‍ ബദവി തങ്ങള്‍ കെ.ബി.ബിനീഷ് കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു. മാഹിന്‍ തോപ്പില്‍,നിയാസ് ഹാജി രണ്ടാര്‍, വി.എസ്.അഹമ്മദ് മുസ്ലിയാര്‍, അനസ് പുഴക്കര, പി.എ.ബഷീര്‍ മാസ്റ്റര്‍ പെരുമറ്റം, മുഹമ്മദ് ഷഫീഖ്,ജമാല്‍ കൂവ്വക്കാടന്‍ എന്നിവര്‍ സമീപം....    

 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites