Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 ജനജാഗ്രത റാലി- പായിപ്ര


വനിതാ ദിനാചരണത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി പേഴയ്ക്കാപ്പിള്ളി യൂണിറ്രിന്റെ  ആഭിമുഖ്യത്തിൽ ഭിക്ഷാടന വഴിവാണിഭം നിയമം മൂലം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജനജാഗ്രത റാലി നടത്തി. വ്യാപാരി വ്യവസായി ജില്ലാ വെെസ് പ്രസിഡന്റ് സി.എസ്.അജുമൽ ഫ്ലാഗ് ഓഫ് ചെയ്ത റാലി പായിപ്ര കവലയിൽ നിന്ന് ആരംഭിച്ച് പള്ളിപ്പടിചുറ്റി വ്യാപാരഭവനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പായിപ്ര ഗ്രാമ പഞ്ചായത്ത് യാചക നിരോധിതമേഖലയായി  പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി യൂണിറ്ര് പ്രസിഡന്റ് പി.എ.കബീർ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കെ.വി.വി.ഇ.എസ് ജില്ലാസെക്രട്ടറി ടി.ബി.നാസറും, ബ്ലഡ് ഡൊണേഷൻ യൂണിറ്രിന്റെ ഉദ്ഘാടനം ജിജി ഏളൂരും, ചാരിറ്രി ബോക്സ് വിതരണോദ്ഘാടനം സിജു സെബാസ്റ്റ്യനും നിർവ്വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ബീവി വനിത ദിന സന്ദേശം നൽകി. പി.സി.മത്തായി, ബിജു മാറാടി, ജോബി ജോസ്, കെ.ഇ.ഷാജി, അനസ്സ് കൊച്ചുണ്ണി, ഷാഫി മുതിരക്കാലായിൽ, ടി.എൻ. മുഹമ്മദ്കുഞ്ഞ്, എം.എ. നാസർ, സുലെെഖ അലിയാർ , മിനിജയൻ എന്നിവർ സംസാരിച്ചു. 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites