Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

മൂവാറ്റുപുഴയില്‍  തീപിടുത്തം. 


 മൂവാറ്റുപുഴയില്‍ നഗരമധ്യത്തില്‍ വന്‍ തീപിടുത്തം. വക്കീല്‍ ഓഫീസും ഫ്രിഡ്ജ് റിപ്പയറിംഗ് കടയും പൂര്‍ണ്ണമായും കത്തി നശിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് കോടതി സമുച്ചയത്തിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചെങ്കിലും ആളപായമില്ല. വൈകിട്ട് 4.40-ഓടെയാണ് സംഭവം. വാഴപ്പിള്ളി സ്വദേശി നടുകുടി ജോസിന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ഫ്രിഡ്ജ് റിപ്പയറിംഗ് ഷോപ്പില്‍ നിന്നും ഉഗ്രശബ്ദത്തില്‍ പൊട്ടിതെറി ഉണ്ടാകുകയും തുടര്‍ന്ന് തീ ആളിപടരുകയുമായിരുന്നു.  തൊട്ടടുത്ത മുറിയില്‍ പ്രവര്‍ത്തിച്ച് വരുന്ന അഡ്വ.പി.ആര്‍.രാജുവിന്റെ വക്കീല്‍ ഓഫീസും പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. സ്‌ഫോടനത്തിന്റെ പ്രകമ്പനത്താല്‍ സമീപത്തുള്ള അഡ്വ.ടോം ജോസിന്റെ ഓഫീസിന്റെ ഗ്ലാസുകള്‍ പൂര്‍ണ്ണമായും, മംഗളം ബ്യൂറോ ഓഫീസിന്റെ ചില്ലുകള്‍ ഭാഗികമായും തകര്‍ന്നു. ഉറവക്കുഴി കണ്ണങ്ങനായില്‍ അലികുഞ്ഞിന്റെ കൂള്‍ബാറിന്റെ മേല്‍ക്കൂരയുടെ ഷീറ്റുകളും അടര്‍ന്ന് വീണു. കോടതി മന്ദിരത്തിന്റെ ജനലുകളുടെ ഗ്ലാസുകളും പൊട്ടി. സ്‌ഫോടനത്തിന്റെ പ്രകമ്പനം നഗരത്തിന്റ രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ അനുഭവപ്പെട്ടു. സമീപത്തെ കെട്ടിടങ്ങള്‍ക്കും ചെറിയ തോതില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. അഗ്‌നിബാധ ഉണ്ടായ ഉടന്‍ റെഫ്രിജറെറ്റര്‍ സെന്ററില്‍ സര്‍വ്വീസിന് വച്ചിരുന്ന ഫ്രിഡ്ജുകളും, വാഷിംഗ് മെഷീനുകളുമെല്ലാം ഓടിക്കൂടിയ നാട്ടുകാര്‍ നീക്കം ചെയ്തതിനാല്‍ നാശനഷ്ടം കുറഞ്ഞു. വന്‍ സ്‌ഫോടന ശബ്ദവും കനത്ത പുകയും ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.അരനൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് കത്തിനശിച്ച കെട്ടിടം. ഇതില്‍ നിന്നുമുയര്‍ന്ന തീയും, പുകയും കിലോമീറ്ററുകള്‍ ദൂരത്തില്‍ കാണാമായിരുന്നു.മൂവാറ്റുപുഴ ഫയര്‍ ഓഫീസര്‍ ജോണ്‍.ജി.പ്ലാക്കില്‍, അസിസ്റ്റന്റ് ഫയര്‍മാന്‍ എം.എസ്.സജി, ലീഡിംഗ് ഫയര്‍മാന്‍ കെ.പി.സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ, കോതമംഗലം ഫയര്‍ സ്റ്റേഷനുകളിലെ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘവും, പോലീസും നാട്ടുക്കാരും, ഏറെ പണിപ്പെട്ടാണ് തീ അണച്ചത്.
 
Tags: muvattupuzha

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites