Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 അന്നൂര്‍ ദന്തല്‍ കോളേജ് ലേസര്‍ ചികിത്സ

 
മൂവാറ്റുപുഴ പെരുമറ്റം അന്നൂര്‍ ദന്തല്‍ കോളേജ് ആന്റ് ഹോസ്പിറ്റലില്‍ ലേസര്‍ ചികിത്സയ്ക്കായി ക്ലിനിക്ക് ആരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം ഉപഭോക്ത്ര ഫോറം പ്രസിഡന്റ് ജഡ്ജി ചെറിയാന്‍.കെ.കുര്യാക്കോസ് നിര്‍വ്വഹിച്ചു. കോളേജ് ചെയര്‍മാന്‍ അഡ്വ.ടി.എസ്.റഷീദ്, ഡയറക്ടര്‍ ടി.എസ്.ബിന്യാമിന്‍, പ്രിന്‍സിപ്പാള്‍ ഡോ.ജിജു ജോര്‍ജ് ബേബി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ലേസര്‍ ചികിത്സ ശില്‍പ്പശാലയില്‍ മലബാര്‍ ദന്തല്‍ കോളേജ് മോണ വിഭാഗം തലവന്‍ ഡോ. മഹേഷ് നാരായണന്‍ ക്ലാസ്സെടുത്തു. ലേസര്‍ ചികിത്സ വഴി ദന്തക്ഷയം നീക്കം ചെയ്ത് അടയ്ക്കുവാനും പല്ലുകള്‍ വെളുപ്പിക്കുവാനും, മോണരോഗ ശസ്ത്രക്രിയക്ക് ബയോപ്സി എടുക്കുന്നതിനും, കുട്ടികളുടെ ദന്തപരിപാലനത്തിനും, മോണയില്‍ അസാധാരണയായി ഉണ്ടാകുന്ന മുഴകള്‍ നീക്കം ചെയ്യുന്നതിനും, എല്ലുകള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്ന പല്ലുകള്‍ നീക്കം ചെയ്യുന്നതിനും, നാക്കിന്റെ കെട്ട് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയും, സെറ്റ് പല്ലു വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മോണയുടെ വളര്‍ച്ച നീക്കം ചെയ്യുന്നതിനും, ടി.എം.ജെ.ശസ്ത്രക്രിയ, ഇമ്പ്ളാന്റ് സര്‍ജറി, റൂട്ട് കനാല്‍ ചികിത്സ, ഫ്രീണക്ടമി ശസ്ത്രക്രിയ, സ്മൈല്‍ കറക്ഷന്‍ എന്നിവയ്ക്കുള്ള സൗകര്യവും അന്നൂര്‍ ദന്തല്‍ കോളേജ് ആന്റ് ഹോസ്പിറ്റലില്‍ ലേസര്‍ ക്ലിനിക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.ഇതിന് പുറമെ കോളേജിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും പരീശീലനവും നല്‍കും.
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites