Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ആസാദ് പബ്ലിക് ലൈബ്രറി - സുവര്‍ണ്ണ ജൂബിലി

 
പായിപ്ര ഗ്രാമപഞ്ചായത്തിലെ സൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യയമായ പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ടു നിലക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എല്‍ദോ എബ്രാഹം എം.എല്‍.എ നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഇ.എ.ഹരിദാസിന്റെ അധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപകനും സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റുമായ ബാലചന്ദ്രന്‍ വടക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി . ഇതോടനുബന്ധിച്ച് റിപ്പബ്ലിക് ദിന പരേഡില്‍  മികച്ച എന്‍സിസി.കേഡറ്റായി തെരഞ്ഞെടുത്ത യാസീര്‍ റഹ്മാനെ ജില്ലാ പഞ്ചായത്തംഗം എന്‍.അരുണും, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തിയ എച്ച്.എസ്.എസ്. വായനമത്സരത്തില്‍ ജില്ലയില്‍ മൂന്നാം സ്ഥാനം നേടിയ ആസാദ് ലൈബ്രറി പ്രതിനിധി രാഹുല്‍ രാജനെ താലൂക് ലൈബ്രറി സെക്രട്ടറി കെ.എം.ഗോപിയും , ലൈബ്രറിയുടെ മികച്ച വായനക്കാരനായി തെരഞ്ഞെടുത്ത പി.എ.ആരോമലിന് പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിമും ഉപഹാരം നല്കി അനുമോദിച്ചു. സുവര്‍ണ്ണ ജൂബിലിയെ സൂചിപ്പിക്കുന്ന 50 അക്ഷരദീപങ്ങള്‍ തെളിയിച്ച യോഗത്തില്‍ പായിപ്ര കൃഷ്ണന്‍, സി.കെ. ഉണ്ണി, പി.എ.ബഷീര്‍, നൂര്‍ജഹാന്‍ നാസര്‍, വി.എച്ച്.ഷെഫീക്ക്, മറിയംബീവി നാസര്‍, സ്മിത സിജു, കെ.കെ.ഉമ്മര്‍, ആര്‍.സുകുമാരന്‍, വി.എം.നവാസ്, വി.ഇ.നാസര്‍, പി.എ.കബീര്‍, കെ.പി.മൈതീന്‍, കെ.എസ്.റഷീദ്, കെ.പി.ജോയി, ടി.ആര്‍.ഷാജു എന്നിവര്‍ സംസാരിച്ചു. സമ്മേളനാനന്തരം ഗന്ധര്‍വ്വ കമ്മ്യൂണിക്കേഷന്റെ  ഗാനമേളയും നടന്നു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites